വന്‍ കവര്‍ച്ചാസംഘം കോഴിക്കോട്ട് പിടിയില്‍
BY Sumeera SMR15 May 2016 5:13 AM GMT
Sumeera SMR15 May 2016 5:13 AM GMT
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയ അഞ്ചംഗസംഘം പിടിയില്‍. കോഴിക്കോട് അത്തോളി സ്വദേശികളായ പുനത്തില്‍ ചാലില്‍ ജാബിര്‍ ജാഫര്‍(34), സൈഫുന്നിസ മന്‍സില്‍ മുഹമ്മദ് റാസിഖ് (27), മിത്തല്‍ വീട്ടില്‍ ജറീഷ്, കോഴിക്കോട് പെരിങ്ങളം സ്വദേശി അറപൊയല് മുജീബ് (27), കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശി ജോസ് തോമസ് (31) എന്നിവരെയാണ് കോഴിക്കോട് ചേവായൂരിലെ കണ്ണാടിക്കലില്‍ വച്ച് അറസ്റ്റ് ചെയ്തത്.
ഓക്സിജന്‍ സിലിണ്ടര്‍, ഇലക്ട്രിക് കട്ടര്‍, പൂട്ട് പൊളിക്കാനുള്ള ആധുനികരീതിയിലുള്ള ബോള്‍ട്ട് കട്ടര്‍, ഗ്യാസ് കട്ടര്‍, ടോര്‍ച്ച് എന്നിവയുമായി വാടകയ്ക്ക് എടുത്ത കാറില്‍ സഞ്ചരിക്കവെയാണ് സംഘം പിടിയിലായത്.
ബിവറേജസ് ഷോപ്പുകളിലും മലഞ്ചരക്ക് കടകളിലും മോഷണം നടത്തിയതായി പ്രതികള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സിറ്റി നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്റഫിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ സിഐ എ വി ജോണ്‍, നടക്കാവ് സിഐ മൂസ വള്ളിക്കാടന്, കോസ്റ്റല്‍ സിഐ അഷറഫ്, ചേവായൂര്‍ എസ്ഐ ഷാജഹാന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നോര്‍ത്ത് ഷാഡോ പോലിസിന്റെ സഹായത്തോടെയാണ് മോഷണസംഘത്തെ പിടികൂടിയത്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT