ലോക ചാംപ്യന്‍മാര്‍ ഇന്ന് ഉക്രെയ്‌നിനെതിരേ

ലില്ലെ: നിലവിലെ ലോകചാംപ്യന്‍മാരായ ജര്‍മനി ഇന്ന് യൂറോ കപ്പില്‍ കന്നിയങ്കത്തിനിറങ്ങും. ഗ്രൂപ്പ് സിയില്‍€ഉക്രെയ്‌നാണ് ജര്‍മനിയുടെ എതിരാളികള്‍. ഇതേ ഗ്രൂപ്പില്‍ രണ്ടു മല്‍സരങ്ങള്‍ കൂടി ഇന്നു നടക്കും. വൈകീട്ട് 6.30ന് തുര്‍ക്കി ക്രൊയേഷ്യയെ യും പോളണ്ട് വടക്കന്‍ അയര്‍ലന്‍ഡിനെ യും നേരിടും.
ബ്രസീലില്‍ നടന്ന ലോകകപ്പില്‍ കിരീടം ചൂടിയ ശേഷം ജര്‍മനിക്കു സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. യൂറോയ്ക്ക് മുന്നോടിയായി കളിച്ച ചില സന്നാഹ മല്‍സരങ്ങളില്‍ ജര്‍മനിക്കു പരാജയം നേരിട്ടിരുന്നു. എന്നാല്‍ യൂറോ കപ്പില്‍ ജര്‍മനി ഏറ്റവും മികച്ച ഫോമിലേക്കുയരുമെന്നാണ് കോച്ച് ജോക്വിം ലോയുടെ പ്രതീക്ഷ. ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കി ല്‍ ഡിഫന്റര്‍ മാറ്റ്‌സ് ഹമ്മല്‍സ് ഇന്നു ജര്‍മന്‍ നിരയിലുണ്ടാവില്ല.
പരിചയസമ്പന്നനായ മിഡ്ഫീല്‍ഡര്‍ ബാസ്റ്റ്യന്‍ ഷ്വാന്‍സ്റ്റൈഗറാണ് ടൂര്‍ണമെ ന്റില്‍ ജര്‍മനിയെ നയിക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കുന്നതിനിടെ പരിക്കേറ്റ താരം ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. ജര്‍മനിയും ഉക്രെയ്‌നും ഇതുവരെ അഞ്ചു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടു മല്‍സരങ്ങളില്‍ ജര്‍മനി ജയം കൊയ്തപ്പോള്‍ മൂന്നെണ്ണം സമനിലയില്‍ കലാശിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it