ലോകകപ്പ് യോഗ്യത: മഴയേറ്റ് ഒമാന്റെ പ്രതീക്ഷകള്‍ തളിര്‍ത്തു

ധര്‍മശാല: ചരിത്രത്തിലാദ്യമായി ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കുകയെന്ന ഒമാന്റെ പ്രതീക്ഷകള്‍ മഴയേറ്റ് തളിര്‍ത്തു. ഇന്നലെ ഗ്രൂപ്പ് എയില്‍ ഹോളണ്ടിനെതിരേ നടക്കാനിരുന്ന ഒമാന്റെ മല്‍സരം കനത്ത മഴയെത്തുടര്‍ന്ന് ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ആദ്യ മല്‍സരത്തില്‍ അയര്‍ലന്‍ഡിനെ അട്ടിമറിച്ച ഒമാനാണ് മൂന്നു പോയിന്റോടെ ഗ്രൂപ്പില്‍ തലപ്പത്ത്.
അതേസമയം, ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ട ഹോളണ്ട് ഇന്നലത്തെ കളി ഉപേക്ഷിക്കപ്പെട്ടതോടെ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.രണ്ടാമത്തെ ബംഗ്ലാദേശ്-അയര്‍ലന്‍ഡ് മല്‍സരം 8 ഓവറിനുശേഷം മഴകാരണം ഉപേക്ഷിച്ചു.അതോടെ അയര്‍ലന്‍ഡ് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.
Next Story

RELATED STORIES

Share it