Flash News

ലീഗില്‍ പൊട്ടിത്തെറി; ശാന്തപുരത്ത് മുസ്‌ലിം ലീഗ് പിന്തുണ ജമാഅത്ത് ഇസ്്‌ലാമിക്ക്

ലീഗില്‍ പൊട്ടിത്തെറി; ശാന്തപുരത്ത് മുസ്‌ലിം ലീഗ് പിന്തുണ ജമാഅത്ത് ഇസ്്‌ലാമിക്ക്
X
legue
പെരിന്തല്‍മണ്ണ : ശാന്തപുരം മഹല്ലില്‍ ഉള്‍ക്കൊളളുന്ന വെട്ടത്തൂര്‍, കിഴാറ്റൂര്‍ പഞ്ചായത്തുകളിലെ 3 വാര്‍ഡുകളില്‍ മുസ്‌ലിം ലീഗിന്റെ പിന്തുണ ജമാഅത്ത് ഇസ്്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിക്ക്. യു.ഡി.എഫില്‍  ലീഗ് മത്സരിക്കുന്ന കീഴാറ്റൂര്‍ പഞ്ചായത്തിലെ ശാന്തപുരംനോര്‍ത്ത് വെട്ടത്തൂര്‍ പഞ്ചായത്തിലെ  ചുങ്കം ഒന്നാം വാര്‍ഡ്, പളളിക്കുത്ത് മൂന്നാം വാര്‍ഡ് എന്നിവിടങ്ങളിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ ഗ്യാസ് സിലിണ്ടര്‍ ചിഹ്നത്തില്‍ മത്സരിക്കുന്നവര്‍ക്ക് പിന്തുണ നല്‍കിയിട്ടുളളത്.

പകരം ഈ രണ്ട് പഞ്ചായത്തുകളിലെ മറ്റു വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കും . സംസ്ഥാന തലത്തില്‍  ലീഗിന് ജമാഅത്ത് ഇസ്‌ലാമിയോട് കടുത് എതിര്‍പ്പാണുളളത്. ജമാഅത്ത് ഇസ്‌ലാമിയുടെ ഇന്ത്യയിലെ കേന്ദ്രമായ ശാന്തപുരത്ത് ലീഗ് -വെല്‍ഫെയര്‍പാര്‍ട്ടി ധാരണ ലീഗില്‍ അമര്‍ശം ഉണ്ടാക്കിയിട്ടുണ്ട്. ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ജമാഅത്ത് ഇസ്‌ലാമി സി.പി .എം അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇത് വകവെയ്ക്കാതെ ലീഗ് നേതൃത്വം ഉണ്ടാക്കിയ ധാരണ ലീഗില്‍ പൊട്ടിത്തെറിയുണ്ടാക്കിയിട്ടുണ്ട്. ശാന്തപുരം നോര്‍ത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായി മത്സരിച്ച കെ ടി ജമാലുദ്ദീന്‍ അട്ടിമറി വിജയം നേടിയിരുന്നു.
Next Story

RELATED STORIES

Share it