ലിസിയുടെ പിതാവെന്ന് അവകാശവാദം: രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവ്

കൊച്ചി: ചലച്ചിത്രതാരം ലിസിയുടെ പിതാവെന്ന് അവകാശപ്പെട്ട് ജീവനാംശം തേടി നല്‍കിയ ഹരജിയുടെ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്.
ലിസിയുടെ പിതാവാണ് താനെന്ന് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന ഹരജിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കാനും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. നേരത്തേ ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍ഡിഒ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്ത മൂവാറ്റുപുഴ സ്വദേശി എന്‍ ഡി വര്‍ക്കി നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
അതേസമയം, കോടതിയുടെ പരിഗണനയിലുള്ള കേസുകളില്‍ കക്ഷിചേരാന്‍ അനുമതി തേടി ലിസിയുടെ മാതാവ് ഏലിയാമ്മയും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it