ലാദിനില്‍നിന്ന് നവാസ് ശരീഫ് പണം കൈപറ്റിയെന്ന് റിപോര്‍ട്ട്

ഇസ്‌ലാമാബാദ്: അല്‍ഖാഇദ മേധാവി ഉസാമ ബിന്‍ലാദിനില്‍ നിന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പണം കൈപറ്റിയിരുന്നതായി വെളിപ്പെടുത്തല്‍. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മുന്‍ ഏജന്റിന്റെ ഭാര്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐഎസ്‌ഐ ഏജന്റ് ഖാലിദ് ഖാജയുടെ ഭാര്യ ഷമാമ ഖാലിദ് പ്രസിദ്ധീകരിച്ച ഖാലിദ് ഖാജ: ഷഹീദ് ഐ അമന്‍ എന്ന പുസ്തകത്തിലാണ് പാക് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്. ബേനസീര്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കെതിരേ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് ലാദിനില്‍ നിന്നു ധനസഹായം സ്വീകരിച്ചതെന്നാണ് വെളിപ്പെടുത്തല്‍. ഇസ്‌ലാമിനോടുള്ള ശരീഫിന്റെ പ്രതിബദ്ധത ഖാജയെയും ലാദിനെയും ആകര്‍ഷിച്ചിരുന്നുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്.
ലാദിന്‍ വന്‍തോതില്‍ പണമൊഴുക്കിയെങ്കിലും അധികാരത്തിലെത്തിയ ശേഷം ശരീഫ് വാക്കു പാലിച്ചില്ലെന്നും പുസ്തകം വ്യക്തമാക്കുന്നു. ഖാജയുടെ വധത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച് ആന്റ് അനാലിസിസ് വിങ്(റോ) യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ)യുമാണെന്നും പുസ്തകം ആരോപിക്കുന്നു.
Next Story

RELATED STORIES

Share it