റഷ്യ പുതിയ ദേശീയ സുരക്ഷാസേന രൂപീകരിക്കുന്നു

മോസ്‌കോ: സായുധസംഘങ്ങള്‍ക്കെതിരേയും മറ്റ് ആസൂത്രിത കുറ്റകൃത്യങ്ങള്‍ക്കെതിരേയും പോരാടാന്‍ രാജ്യത്ത് പുതിയ ദേശീയ സുരക്ഷാസേനയ്ക്കു രൂപം നല്‍കുന്നതായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ സൈന്യത്തില്‍ നിന്നായിരിക്കും പുതിയ സേനയ്ക്കു രൂപം നല്‍കുകയെന്നും സൈന്യത്തിന് നേതൃത്വം നല്‍കുന്നത് തന്റെ മുന്‍ അംഗരക്ഷക മേധാവി വിക്ടര്‍ സോലോട്ടോവായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. പൊതുസമാധാനപാലനത്തിനും സൈന്യത്തെ ഉപയോഗപ്പെടുത്തും. അതേസമയം, സപ്തംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടാണ് പുതിയ നീക്കമെന്ന ആരോപണം വക്താവ് ദിമിത്രി പെസ്‌കോവ് നിഷേധിച്ചു. രാജ്യത്തെ മയക്കുമരുന്നു നിയന്ത്രണ ഏജന്‍സിയും കുടിയേറ്റ കാര്യങ്ങളും ആഭ്യന്തരമന്ത്രാലയത്തിന്റെ പരിധിയില്‍ പെടുത്തിയതായും പുടിന്‍ അറിയിച്ചു.
അതേസമയം, പാശ്ചാത്യരാജ്യങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം യുഎസും യൂറോപ്യന്‍ രാജ്യങ്ങളും നിഷേധിച്ചു.
Next Story

RELATED STORIES

Share it