റഷ്യന്‍ പോലിസ് സ്‌റ്റേഷനില്‍ ബോംബുധാരികളുടെ ആക്രമണം

മോസ്‌കോ: തെക്കന്‍ റഷ്യയിലെ പോലിസ് സ്‌റ്റേഷനു നേരെ മൂന്നു ബോംബ് ധാരികള്‍ ആക്രമണം നടത്തി. പോലിസ് ഉദ്യോഗസ്ഥര്‍ക്കോ സിവിലിയന്‍മാര്‍ക്കോ പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ആക്രമണം നടത്താന്‍ ശ്രമിച്ച രണ്ടുപേരെ പോലിസ് വെടിവച്ചു കൊല്ലുകയും ഒരാള്‍ സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു. നോവോസെലിത്‌സ്‌കോയെ നഗരത്തിലാണ് സംഭവം. സമീപത്തു നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അക്രമികള്‍ ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it