റമദാന് ഓഫറുമായി ജെറ്റ് എയര്‍വെയ്സ്
BY midhuna mi.ptk10 Jun 2016 9:39 AM GMT
X
midhuna mi.ptk10 Jun 2016 9:39 AM GMT
ദുബയ്: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്സ് റമദാന് മാസം പ്രമാണിച്ച് യാത്രക്കാര്‍ക്ക് പ്രീമിയര്‍ ക്ലാസ്സിന് 20 ശതമാനം നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. ഇന്നു മുതല്‍ നാല് ദിവസത്തിനുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബയ്, അബുദബി, ഷാര്‍ജ എന്നീ നഗരങ്ങളില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള ടിക്കറ്റിനാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഇന്ത്യയില്‍ നിന്ന് ഹോംങ്കോങ്ക്, സിംഗപ്പൂര്‍, ബാങ്കോംങ്, കൊളൊംബൊ, ധാക്ക, കാട്ട്മാണ്ഡു എന്നീ സെക്ടറിലേക്ക് ഈ നിരക്കില്‍ യാത്ര ചെയ്യാം. നിരക്കിളവില്‍ ലഭിക്കുന്ന ടിക്കറ്റില്‍ നവംബര്‍ 30 വരെ യാത്ര ചെയ്യാന്‍ സാധിക്കും. റമദാന് പ്രമാണിച്ച് യാത്രക്കാര്‍ ഈ നിരക്കിളവ് പ്രഖ്യാപിക്കുന്നത് കൊണ്ട് കൂടുതല്‍ പണം ലാഭിക്കാന്‍ കഴിയുമെന്ന് ജെറ്റ് എയര്‍വെയ്സ് ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക വൈസ് പ്രസിഡന്റ് ഷാക്കിര്‍ കന്താവാല ഗള്‍ഫ് തേജസിനോട് പറഞ്ഞു.
Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT