രോഹിതിന്റെ മരണത്തില്‍ വേദനയെന്ന് മോദി
BY Sumeera SMR23 Jan 2016 2:31 AM GMT
Sumeera SMR23 Jan 2016 2:31 AM GMT
ലഖ്നോ: രോഹിത് ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രി മോദി ദുഃഖം പ്രകടിപ്പിച്ചു. ലഖ്നോയില്‍ ബി ആര് അംബേദ്കര്‍ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് മോദി രോഹിതിന്റെ മരണത്തെ പരാമര്‍ശിച്ചത്.
എന്റെ രാജ്യത്തെ ഒരു യുവാവ് ആത്മഹത്യചെയ്തെന്ന വാര്‍ത്ത കേട്ടു. ഭാരതമാതാവിന് ഒരു മകനെ നഷ്ടപ്പെട്ടു. ആത്മഹത്യക്കു പിന്നില്‍ പല കാരണങ്ങളുണ്ടാവാം. അതു രാഷ്ട്രീയവുമാവാം. ആത്യന്തികമായി ഒരമ്മയ്ക്ക് മകനെ നഷ്ടപ്പെട്ടുവെന്നതാണ് വാസ്തവം. ഇതില്‍ തനിക്കും വളരെ വേദനയുണ്ട്- മോദി പറഞ്ഞു.
എന്നാല്‍, രോഹിതിന്റെ ആത്മഹത്യക്ക് പിന്നിലെ രാഷ്ട്രീയം എന്തെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തിയില്ല. ഇതിനിടെ സദസ്സില്‍നിന്ന് രണ്ടു വിദ്യാര്‍ഥികള്‍ മോദിക്കെതിരേ മുദ്രാവാക്യം വിളിക്കുകയും പ്രധാനമന്ത്രി തിരിച്ചുപോവണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു.

Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT