Flash News

രാംദേവിന്റെ ബിഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്‌സ് ഷാംപൂ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

രാംദേവിന്റെ ബിഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്‌സ് ഷാംപൂ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു
X
51696526.cms

ന്യൂഡല്‍ഹി : രാജ്യത്ത് നിയമമില്ലായിരുന്നുവെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ തലയറുക്കുമായിരുന്നുവെന്ന യോഗഗുരു രാംദേവിന്റെ വിവാദ പ്രസംഗം സോഷ്യല്‍ മീഡിയില്‍ വ്യാപകമായ പരിഹാസമേറ്റുവാങ്ങുന്നു. പതഞ്ജലിയുടെ ബ്രാന്‍ഡില്‍ ആയുര്‍വേദ മരുന്നുകള്‍ പുറത്തിറക്കുന്ന രാംദേവിനെ കളിയാക്കി അവതരിപ്പിക്കുന്ന പതഞ്ജലി ബിഹെഡ് (തലവെട്ടല്‍) ആന്‍ഡ് ഷോള്‍ഡേഴ്‌സ് ആന്റി നാഷണല്‍ ഷാംപൂ പരസ്യവും ഇതോടൊപ്പം വൈറലാവുകയാണ്. കോമഡി ഗ്രൂപ്പായ ഓള്‍ ഇന്ത്യാ ബക്‌ചോദ് (എഐബി)യാണ് ഷാംപൂവിന്റെ പരസ്യം ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്.
[related]കാവി നിറത്തിലുള്ള ആകര്‍ഷകമായ കുപ്പിയില്‍ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യവുമായാണ് ഷാംപൂ സോഷ്യല്‍മീഡിയയില്‍ അവതരിച്ചിട്ടുള്ളത്. ഷാംപൂ കുപ്പിയില്‍ സാധാരണയായി കാണുന്ന തലമുടിക്കാരി പെണ്‍കുട്ടിയ്ക്കു പകരം തന്റെ സമൃദ്ധമായ താടിയുമായി പുഞ്ചിരി തൂകുന്ന രാംദേവിന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. ആര്‍എസ്എസ് വിദഗ്ദര്‍ ശിപാര്‍ശചെയ്യുന്നത് എന്ന ശീര്‍ഷകവുമുണ്ട്്. ദേശവിരുദ്ധതയും കാന്‍സറും  യോഗയിലൂടെ എങ്ങിനെ ചികില്‍സിച്ചു മാറ്റാമെന്നതിന്റെ സൗജന്യ ബുക്ക്‌ലെറ്റ് ലഭ്യമാണെന്ന് കുപ്പിയുടെ അടിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
Next Story

RELATED STORIES

Share it