രാംദേവിനെ പരിഹസിച്ച് തലവെട്ടല്‍ ഷാംപൂ
BY Sumeera SMR7 April 2016 8:00 PM GMT
X
Sumeera SMR7 April 2016 8:00 PM GMT
മുംബൈ: വിവാദ യോഗഗുരു രാംദേവിനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ബിഹെഡ് (തലവെട്ടല്‍) ആന്റ് ഷോള്‍ഡേഴ്സ് ആന്റി നാഷനല്‍ ഷാംപൂവിന്റെ പരസ്യം പ്രചരിക്കുന്നു.
രാജ്യത്ത് നിയമമില്ലായിരുന്നുവെങ്കില്‍ ഭാരത്മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ തലയറുക്കുമായിരുന്നുവെന്ന യോഗഗുരു രാംദേവിന്റെ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് പതഞ്ജലിയുടെ ബ്രാന്‍ഡില്‍ ആയുര്‍വേദ മരുന്നുകള്‍ പുറത്തിറക്കുന്ന രാംദേവിനെ കളിയാക്കി സാമൂഹിക മാധ്യമങ്ങളില്‍ തലവെട്ടല്‍ ആന്റി നാഷനല്‍ ഷാംപൂവിന്റെ പരസ്യവും വൈറലാവുന്നത്.
കോമഡി ഗ്രൂപ്പായ ഓള് ഇന്ത്യാ ബക്ചോദ് (എഐബി)യാണ് ഷാംപൂവിന്റെ പരസ്യം ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്.കാവി നിറത്തിലുള്ള ആകര്‍ഷകമായ കുപ്പിയില്‍ ഭാരത്മാതാ കീ ജയ് എന്ന മുദ്രാവാക്യവുമായാണ് ഷാംപൂ സോഷ്യല്‍മീഡിയയില്‍ അവതരിച്ചിട്ടുള്ളത്.
ഷാംപൂ കുപ്പിയില്‍ സാധാരണയായി കാണുന്ന തലമുടിക്കാരി പെണ്‍കുട്ടിക്കു പകരം തന്റെ സമൃദ്ധമായ താടിയുമായി പുഞ്ചിരി തൂവുന്ന രാംദേവിന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. ആര്‍എസ്എസ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത് എന്ന ശീര്ഷകവുമുണ്ട്. ദേശവിരുദ്ധതയും കാന്‍സറും യോഗയിലൂടെ എങ്ങിനെ ചികില്‍സിച്ചു മാറ്റാമെന്നതിന്റെ സൗജന്യ ബുക്ക്ലെറ്റ് ലഭ്യമാണെന്ന് കുപ്പിയുടെ അടിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT