രഞ്ജി ട്രോഫി: കേരളം ഇന്ന് ത്രിപുരയ്ക്കെതിരേ
BY Sumeera SMR7 Nov 2015 3:16 AM GMT
Sumeera SMR7 Nov 2015 3:16 AM GMT
പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ രണ്ടാമത്തെ ഹോം മല്‍സരത്തില്‍ കേരളം ഇന്നു ത്രിപുരയെ നേരിടും. പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മല്‍സരം. ഡല്‍ഹിയില്‍ നടന്ന അവസാന കളിയില്‍ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായ സര്‍വീസസിനെ സമനിലയില്‍ തളച്ച ആത്മവിശ്വാസത്തിലാണ് കേരളം ത്രിപുരയെ നേരിടുന്നത്. ആദ്യ ഹോം മല്‍സരത്തില്‍ കേരളം ജാര്‍ഖണ്ഡിനോട് പരാജയപ്പെട്ടിരുന്നു. നാലു മല്‍സരങ്ങളില്‍ നിന്ന് 9 പോയിന്റോടെ കേരളം ഗ്രൂപ്പില്‍ അഞ്ചാംസ്ഥാനത്താണ്. ജമ്മുകശ്മീര്‍, ഹൈദരാബാദ്, സര്‍വീസസ് എന്നീ ടീമുകളോട് സമനില പാലിച്ച കേരളത്തിന് ഒന്നാമിന്നിങ്ങ്സ് ലീഡിന്റെ അടിസ്ഥാനത്തിലാണ് 9 പോയിന്റ് ലഭിച്ചത്. ടീം: സഞ്ജു വി സാംസണ് (ക്യാപ്റ്റന്‍) വി എ ജഗദീഷ്, അക്ഷയ് കോടോത്ത്, രോഹന് പ്രേം, സചിന് ബേബി, റൈഫി വിന്‍സെന്റ് ഗോമസ്, എസ് കെ മോനിഷ്, സന്ദീപ് വാര്യര്‍, എം ഡി നിതീഷ്, എന്‍ നിയാസ്, റോബര്‍ട്ട് ഫെര്‍ണാണ്ടസ്, മനു കൃഷ്ണന്, അഹമ്മദ് ഫര്സീന്, അക്ഷയ് ചന്ദ്രന്, വിനൂപ് എസ് മനോഹരന്.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT