Sports

യൂറോ കപ്പ്: ഇംഗ്ലണ്ടിന് ഇന്ന് റഷ്യന്‍ ടെസ്റ്റ്

യൂറോ കപ്പ്: ഇംഗ്ലണ്ടിന് ഇന്ന് റഷ്യന്‍ ടെസ്റ്റ്
X
wardy മാഴ്‌സെ: ഇത്തവണത്തെ യൂറോ കപ്പിലെ കിരീടഫേവറിറ്റുകളിലൊന്നായ ഇംഗ്ലണ്ടിന് ഇന്ന് ആദ്യ അങ്കം. രാത്രി 12.30നു നടക്കുന്ന ഗ്രൂപ്പ് ബി മല്‍സരത്തില്‍ കരുത്തരായ റഷ്യയാണ് ഇംഗ്ലണ്ടിന്റെ എതിരാൡകള്‍. ഇതിനു മുമ്പ് രണ്ടു കളികള്‍ കൂടിയുണ്ട്. വൈകീട്ട് 6.30ന് ഗ്രൂപ്പ് എയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് അല്‍ബേനിയയുമായി ഏറ്റുമുട്ടുമ്പോള്‍ രാത്രി 9.30ന് ഗ്രൂപ്പ് ബിയില്‍ വെയ്ല്‍സ് സ്ലൊവാക്യയെ എതിരിടും.
ഇംഗ്ലണ്ട് ഃ റഷ്യ (ഗ്രൂപ്പ് ബി)
യൂറോയ്ക്ക് ഇത്തവണ ഏറ്റവുമാദ്യം യോഗ്യത കരസ്ഥമാക്കിയ ടീമാണ് ഇംഗ്ലണ്ട്. മാത്രമല്ല യോഗ്യതാറൗണ്ടിലെ മുഴുവന്‍ മല്‍സരങ്ങളിലും ജയിച്ചാണ് അവര്‍ ഫ്രാന്‍സിലെത്തുന്നത്. അതുകൊണ്ടു തന്നെ ആരാധകര്‍ക്ക് വാനോളം പ്രതീക്ഷയാണ് ഇംഗ്ലീഷ് ടീമിലുള്ളത്. എന്നാല്‍ അട്ടിമറികള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള റഷ്യക്കെതിരേ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തെങ്കില്‍ മാത്രമേ ഇംഗ്ലണ്ടിനു ജയത്തോടെ തുടങ്ങാനാവുകയുള്ളൂ.1966ലെ ലോകകപ്പ് കിരീടനേട്ടം മാറ്റിനിര്‍ത്തിയാല്‍ പിന്നീടുള്ള അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലൊ ന്നും ഇംഗ്ലണ്ടിന് ആരാധകരെ തൃപ്തിപ്പെടുത്താന്‍ സാധിച്ചിട്ടില്ല.  സൂപ്പര്‍ താരം വെയ്ന്‍ റൂണിയാണ് യൂറോയില്‍ ഇംഗ്ലണ്ടിനെ നയിക്കുന്നത്. ഇതാദ്യമായാണ് അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പില്‍ റൂണി ക്യാപ്റ്റന്റെ തൊപ്പിയണിയുന്നത്. സ്‌ട്രൈക്കറായി കരിയര്‍ ആരംഭിച്ച താരം ഇപ്പോള്‍ മിഡ്ഫീല്‍ഡറുടെ റോളിലാണ് തിളങ്ങുന്നത്. യൂറോയിലും റൂണി മധ്യനിരയില്‍ കളി നിയന്ത്രിക്കും.2004ലെ യൂറോ കപ്പില്‍ ദേശീയ ടീമിനായി അരങ്ങേറിയ ശേഷം റൂണിക്ക് ഒരിക്കല്‍പ്പോലും ക്വാര്‍ട്ടറിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ യൂറോയില്‍ ടീമിന്റെ ക്യാപ്റ്റനാവുന്നതില്‍ ഏറെ ആവേശമുണ്ടെന്ന് റൂണി പറഞ്ഞു. യുവത്വത്തിനും അനുഭവസമ്പത്തിനും ഒരുപോലെ പ്രാധാന്യ നല്‍കിയുള്ള ടീമിനെയാണ് കോച്ച് റോയ് ഹോഡ്‌സന്‍ അണിനിരത്തുന്നത്. മിന്നുന്ന ഫോമിലുള്ള ഹാരി കെയ്‌നും ജാമി വാര്‍ഡിയുമാവും ഇംഗ്ലണ്ട് ആക്രമണങ്ങള്‍ക്കു ചുക്കാന്‍പിടിക്കുക.അതേസമയം, കഴിഞ്ഞ യൂറോയുടെ സെമി ഫൈനല്‍ വരെ മുന്നേറിയ റഷ്യ അതിവേഗ ഫുട്‌ബോൡന്റെ വക്താക്കളാണ്. കഴിഞ്ഞ തവണത്തേതു പോലൊരു മാസ്മരിക പ്രകടനം ഇത്തവണയും ആവര്‍ത്തിക്കാനൊരുങ്ങുകയാണ് അവര്‍.
Wales-star-man-Gareth-Bale-കളിയിലെ കണക്കുകള്‍
ഇംഗ്ലണ്ടിന്റെ ഒമ്പതാം യൂറോ കപ്പാണിത്. ഒരിക്കല്‍പ്പോലും കിരീടം നേടാനാവാതെ ആദ്യമായാണ് ഒരു ടീം ഇത്രയുമധികം ചാംപ്യന്‍ഷിപ്പുകളില്‍ കളിക്കുന്നത്.
രണ്ടു തവണ യൂറോയുടെ സെമിയിലെത്താന്‍ ഇംഗ്ലണ്ടിനായിട്ടുണ്ട്. 1968ലെ സെമിയില്‍ യുഗോസ്ലാവ്യയോട് തോറ്റ ഇംഗ്ലണ്ട് 96ല്‍ ജര്‍മനിയോടും പരാജയമേറ്റുവാങ്ങി.
കഴിഞ്ഞ രണ്ടു ടൂര്‍ണമെന്റുകളിലും ക്വാര്‍ട്ടറില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റാണ് ഇംഗ്ലണ്ട് പുറത്തായത്.
ഇതുവരെ യൂറോ കപ്പിലെ ആദ്യ മല്‍സരം ജയിക്കാന്‍ ഇംഗ്ലണ്ടിനായിട്ടില്ല. നാലു സമനിലയും നാലു തോല്‍വിയുമാണ് അക്കൗണ്ടിലുള്ളത്.
2008ലെ യൂ റോ കപ്പിന്റെ യോഗ്യതാറൗണ്ടിലാണ് ഇംഗ്ലണ്ടും റഷ്യ യും അവസാനമായി ഏറ്റുമുട്ടിയത്. ആദ്യപാദത്തില്‍ ഇംഗ്ലണ്ട് 3-0 നു ജയിച്ചപ്പോ ള്‍ രണ്ടാംപാദത്തി ല്‍ റഷ്യ 2-1ന് പകരംചോദിച്ചു.
വെയ്ല്‍സ് ഃ സ്ലൊവാക്യ (ഗ്രൂപ്പ് ബി)
സൂപ്പര്‍ താരം ഗരെത് ബേലിന്റെ ചിറകിലേറി വരുന്ന വെയ്ല്‍സ് ജയം തന്നെ ലക്ഷ്യമിട്ടാണ് സ്ലൊവാക്യയുമായി പോരടിക്കുക. നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ബേലിന്റെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റ് കൂടിയാണിത്. 58 വര്‍ഷത്തിനുശേഷമാണ് വെയ് ല്‍സ് ഒരു അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പില്‍ പന്തുതട്ടുന്നത്. 1958ലെ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ബ്രസീലിനോട് തോറ്റ് പുറത്തായ ശേഷം വെയ്ല്‍സ് ഒരൂ ടൂര്‍ണമെ ന്റില്‍പ്പോലും കളിച്ചിട്ടില്ല.ലോക ഫുട്‌ബോളിലെ ഏറ്റവും വിലയേറിയ കളിക്കാരനെന്ന റെക്കോഡിന് അവകാശിയായ റയല്‍ മാഡ്രിഡ് സ്റ്റാര്‍ ബേലിന്റെ മികവില്‍ ഏറെ മുന്നേറാമെന്നാണ് വെയ്ല്‍സിന്റെ കണക്കുകൂട്ടല്‍. നേരത്തെ ലോകക പ്പും യൂറോ കപ്പും ടെലിവിഷനില്‍ മാത്രം ആസ്വദിച്ചിട്ടുള്ള തനിക്ക് ഇപ്പോള്‍ കളിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ബേല്‍ പറഞ്ഞു.അതേസമയം, സ്വാതന്ത്ര്യം നേ ടിയ ശേ ഷം സ്ലൊവാക്യക്കും ഇതു കന്നി യൂറോ കപ്പാണ്. മരെക് ഹാംസിക്, മാര്‍ട്ടിന്‍ സ്‌കെര്‍ട്ടല്‍ എന്നീ പ്രമുഖ താരങ്ങളിലാണ് സ്ലൊവാക്യയുടെ പ്രതീക്ഷ കള്‍. അവസാനമായി കളിച്ച എട്ടു മല്‍സരങ്ങളിലും തോല്‍വിയറിയാതെയാണ് സ്ലൊവാക്യ ഇന്നിറങ്ങുന്നത്. സന്നാഹമല്‍സരത്തില്‍ ലോകചാംപ്യന്‍മാ രായ ജര്‍മനിയെ 3-1നു തകര്‍ത്തുവിടാനും അവര്‍ക്കു കഴിഞ്ഞു.
സ്വിറ്റ്‌സര്‍ലന്‍ഡ് ഃ അല്‍ബേനിയ (ഗ്രൂപ്പ് എ)
അല്‍ബേനിയയുടെ കന്നി യൂറോ കപ്പാണിത്. പരിചയസമ്പന്നനായ ഡിഫന്റര്‍ ലോറിക് കാന നയിക്കുന്ന അല്‍ബേനിയ ജയത്തോടെ യൂറോയില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്. താരങ്ങളെല്ലാം പൂര്‍ണ ഫിറ്റായതിനാല്‍ ടീം തിരഞ്ഞെടുപ്പ് സംബന്ധിച്ച് അല്‍ബേനിയന്‍ കോച്ച് ജിയാനി ഡി ബയാസിക്ക് ആശങ്കകളൊന്നുമില്ല. സൊകോള്‍ സിക്കാലേഷിയായിരിക്കും ടീമിലെ ഏക സ്‌ട്രൈക്കര്‍.എന്നാല്‍ ഫിറ്റ്‌നസില്ലാത്തതിനെത്തുടര്‍ന്ന് പരിശീലനത്തില്‍ നിന്നു വിട്ടുനിന്ന മിഡ്ഫീല്‍ഡര്‍ വലോണ്‍ ബെഹ്‌റമി സ്വിസ് നിരയില്‍ ഉണ്ടാവുമോയെന്ന കാര്യം ഉറപ്പായിട്ടില്ല.

[related]
Next Story

RELATED STORIES

Share it