Sports

യൂറോപ ലീഗ്: ഫൈനല്‍ തേടി സെവിയ്യയും ലിവര്‍പൂളും

ലണ്ടന്‍/ മാഡ്രിഡ്: യൂറോപ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ തേടി നിലവിലെ ജേതാക്കളായ സെവിയ്യയും ഇംഗ്ലണ്ടിലെ വമ്പന്മാരായ ലിവര്‍പൂളും ഇന്നു കളത്തില്‍. രണ്ടാം പാദ സെമി ഫൈനലില്‍ ലിവര്‍പൂള്‍ സ്‌പെയിനില്‍ നിന്നുള്ള വിയ്യാറയലുമായി ഏറ്റുമുട്ടുമ്പോള്‍ സെവിയ്യ ഉക്രെയ്ന്‍ ടീം ഷക്തര്‍ ഡൊണെസ്‌കുമായി ഏറ്റുമുട്ടും.
സ്‌പെയിനില്‍ കഴിഞ്ഞ മാസം നടന്ന ആദ്യപാദ സെമിയി ല്‍ 0-1ന്റെ പരാജയമേറ്റുവാങ്ങിയതിനാല്‍ ഇന്നത്തെ കളി ലിവര്‍പൂളിനു നിര്‍ണായകമാണ്. ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ലിവര്‍പൂളിനെ തുണയ്ക്കില്ല.
സെവിയ്യയും ഷക്തറും തമ്മിലുള്ള ആദ്യപാദ സെമി 2-2 നു കലാശിച്ചിരുന്നു. ഷക്തറിന്റെ മൈതാനത്ത് നിര്‍ണായകമായ എവേ ഗോളുകള്‍ നേടാനായതിനാല്‍ ഇന്നത്തെ മല്‍സരം സമനിലയില്‍ പിരിഞ്ഞാലും സെവിയ്യ ഫൈനലിലെത്തും.
Next Story

RELATED STORIES

Share it