യു.എ.ഇ. തൊഴില്‍ മന്ത്രാലയത്തിനും ഇനി ആപ്
BY ajay G.A.G20 Dec 2015 6:36 AM GMT
ajay G.A.G20 Dec 2015 6:36 AM GMT
ദുബയ്: സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇ. തൊഴില്‍ മന്ത്രാലയം സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാന്‍ ആപ്്് സംവിധാനം ഏര്‍പ്പെടുത്തി. ലേബര്‍ മന്ത്രാലയത്തിന്റെ നിരവധി സേവനങ്ങള്‍ ജനങ്ങളില്‍ ഏറ്റവും വേഗത്തില്‍ എത്തിക്കാന്‍ കഴിയുന്ന ഈ അപ്ലികേഷന് മന്ത്രാലയത്തിന്റെ ഉപഭോക്താക്കള്‍ക്കും, ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഏറെ ഉപകാരപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി സേവനങ്ങള്‍ എത്രയും വേഗത്തില്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് ഈ സേവനം നടപ്പാക്കുന്നതെന്ന്്് ലേബര്‍ മന്ത്രാലയം അസി. അണ്ടര്‍ സിക്രട്ടറി സൈഫ് അല്‍ സുവൈദി വ്യക്തമാക്കി. ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴിയോ ആപ്പ് സ്റ്റോര്‍ വഴിയോ ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് എല്ലാവരും ഉപയോഗിക്കണമെന്ന്്് അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങള്‍ അറിയാനും ഈ സംവിധാനം വഴിയൊരുക്കും. തൊഴില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെടാനും ഈ സംവിധാനത്തിലൂടെ കഴിയും.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT