യുവാവിന്റെ മരണം: പിക്കപ്പ് വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍
BY Sumeera SMR24 Jan 2016 4:44 AM GMT
Sumeera SMR24 Jan 2016 4:44 AM GMT
റാന്നി: അടിച്ചിപ്പുഴ നിരപ്പുപാറയില്‍ റോഡരികില്‍ സോമന് എന്നയാള്‍ ദുരൂഹസാഹചര്യത്തി ല്‍ മരിച്ചത് വാഹനാപകടം മൂലമാണെന്ന് പോലിസ് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് പിക്കപ്പ് വാന്‍ െ്രെഡവര്‍ അടിച്ചിപ്പുഴ ഇലവുങ്കല്‍ ബിനോയി (28) യെ അറസ്റ്റ്ചെയ്തു. നിരപ്പുപാറ വാത്മീകി മഠത്തില്‍ സോമനെ (47)യാണ് വ്യാഴാഴ്ച രാവിലെ നിരപ്പുപാറയില്‍ മരിച്ച നിലയില്‍ കണ്ടത്. പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ ഇരുവശത്തെയും താഴ്ഭാഗത്തുള്ള മുന്ന് വാരിയെല്ലുകള്‍ പൊട്ടിയതാണ് മരണകാരണമെന്ന് വ്യക്തമായി.
തുടര്‍ന്ന് സിഐ അബ്ദുല്‍ റഹിമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സോമന് പിക്കപ്പ് വാന്‍ ഇടിച്ചാണ് മരിച്ചതെന്ന് കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയില്‍ ബിജോയി ഓടിച്ച പിക്കപ്പ് വാന്‍ പിന്നോട്ട് എടുത്തപ്പോഴാണ് സോമനെ ഇടിച്ചതെന്ന് പോലിസ് പറഞ്ഞു.
സോമന് മരിച്ചെന്ന് മനസ്സിലാക്കിയ ബിജോയി മൃതദേഹം റോഡരികിലേക്ക് മാറ്റിയിട്ടശേഷം ആരോടും പറയാതെ സ്ഥലംവിട്ടു. വാഹനം കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതായി പോലിസ് പറഞ്ഞു. എസ്ഐ സാം ടി ശാമുവേല്‍, എഎസ്ഐ സിദ്ദിഖ്, സിപിഒ മാത്യു എബ്രഹാം, ഷാഡോ ടീമിലെ ബിജു മാത്യു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് മരണം അപകടമാണെന്ന് കണ്ടെത്തിയത്.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT