യുവതി ജീവനൊടുക്കിയ കേസ്: യുവാവിന് ഏഴുവര്‍ഷം തടവും പിഴയും
BY Sumeera SMR19 April 2016 4:04 AM GMT
Sumeera SMR19 April 2016 4:04 AM GMT
തൊടുപുഴ: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ഏഴുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കരിമണ്ണൂര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ മണക്കാട് ചാഴിപ്പാറവീട്ടില് ബേസില്‍ ജോര്‍ജിനാണ് തടവും പിഴയും വിധിച്ച് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ബി സുരേഷ്കുമാര്‍ ഉത്തരവിട്ടത്.
ബേസില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിനു പിന്നാലെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. 2012 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ആത്മഹത്യക്കു ശ്രമിച്ച യുവതി ചികില്‍സയിലിരിക്കെയാണ് മരിച്ചത്. യുവതി മരിക്കുന്നതിനു മുമ്പ് ആശുപത്രിയിലെത്തിയ മജിസ്ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തിയിരുന്നു. 19 സാക്ഷികളെ വിസ്തരിച്ച കോടതി 25 തെളിവുകളും പരിശോധിച്ചു.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ബര്‍ഗ് ജോര്‍ജ് കോടതിയില്‍ ഹാജരായി. കാളിയാര്‍ സിഐ ആയിരുന്ന സി ജയകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT