Kollam Local

യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവിന് ജീവപര്യന്തം

കൊല്ലം: സ്ത്രീധന പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി -നാല് ജഡ്ജി എഫ് അഷീദ ശിക്ഷ വിധിച്ചത്. കരുനാഗപ്പള്ളി അയണിവേലികുളങ്ങര മരുതൂര്‍കുളങ്ങര പീടികച്ചിറയില്‍ വീട്ടില്‍ ഫ്രഫുല്ല എന്ന് വിളിക്കുന്ന സൂര്യ സ്മിത (27) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവായ നീണ്ടകര പുത്തന്‍തുറ ഫിഷര്‍മെന്‍ കോളനിയില്‍ സൂര്യന്‍പറമ്പില്‍ വീട്ടില്‍ അനില്‍കുമാറി (കണ്ണന്‍-38)നെ ശിക്ഷിച്ചത്. മരണപ്പെട്ട സൂര്യ സ്മിതയുടെ മാതാവായ ആനന്ദവല്ലിക്ക് 50,000 നഷ്ടപരിഹാരം നല്‍കുവാനും കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം നല്‍കുന്നതില്‍ പ്രതി വീഴ്ച വരുത്തിയാല്‍ മൂന്ന് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടിവരുമെന്ന് വിധിന്യായത്തില്‍ പറയുന്നു. 2007 ജനുവരി ആറിനാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് സൂര്യസ്മിത ആത്മഹത്യ ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. കൊട്ടിയം.എന്‍ അജിത്കുമാര്‍, അഡ്വ. ചാത്തന്നൂര്‍ എന്‍ ജയചന്ദ്രന്‍, അഡ്വ. ശരണ്യ പി എന്നിവര്‍ കോടതിയില്‍ ഹാജരായി.
Next Story

RELATED STORIES

Share it