Flash News

യുപി സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; കുട്ടികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

യുപി സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; കുട്ടികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു
X
[caption id="attachment_91070" align="aligncenter" width="600"]school3 ഫോട്ടോ : ശുഹൈബ് പഴകുളം[/caption]

കോട്ടയം: അങ്കണവാടി പ്രവര്‍ത്തിക്കുന്ന യുപി സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോട്ടയം താഴത്തങ്ങാടിയില്‍ തളിയില്‍കോട്ട അങ്കണവാടി പ്രവര്‍ത്തിക്കുന്ന ഗവ. മുഹമ്മദന്‍ യുപി സ്‌കൂള്‍ കെട്ടിടമാണ് ഇന്നും രാവിലെ 9.50 ഓടെ തകര്‍ന്നു വീണത്.

50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം പൂര്‍ണമായും നിലംപതിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതരുടെ അവസരോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.സ്‌കൂളില്‍ ഭക്ഷണം പാചകം ചെയ്യാനെത്തിയ ജീവനക്കാരി ശബ്ദം കേട്ട വിവരം ഹെഡ്മാസ്റ്ററെ അറിയിക്കുകയും സ്‌കൂളിന്റെ ഉള്ളിലുണ്ടായിരുന്ന നാലു കുട്ടികളെ പുറത്തിറക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മേല്‍ക്കൂരയും ഭിത്തികളും തകര്‍ന്നുവീണത്.

15 വര്‍ഷമായി സ്‌കൂള്‍ കെട്ടിടത്തിലാണ് 11 കുട്ടികള്‍ പഠിക്കുന്ന അങ്കണവാടി പ്രവര്‍ത്തിക്കുന്നത്.

സ്‌കൂളിനോട് ചേര്‍ന്നു തന്നെയാണ് പാചകപ്പുരയും പ്രവര്‍ത്തിക്കുന്നത്. നാലു മുറികളുള്ള ഈ ബ്ലോക്ക് പൂര്‍ണമായും തകര്‍ന്നു. മഴയെ തുടര്‍ന്ന് സ്‌കൂളില്‍ കുട്ടികളെത്താന്‍ വൈകിയത് വലിയ അപകടം ഒഴിവായി. നാലുപേര്‍ മാത്രമായിരുന്നു അപകട സമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഈ സമയത്ത് മഴയും ഉണ്ടായിരുന്നു. കൂടുതല്‍ കുട്ടികളുണ്ടായിരുന്നെങ്കില്‍ കെട്ടിടം ഒഴിപ്പിക്കല്‍ ബുദ്ധിമുട്ടായേനെ. കുട്ടികളെ മാറ്റിയതിനു പിന്നാലെ കെട്ടിടം തകര്‍ന്നു വീണു. കാലപ്പഴക്കാണ് കെട്ടിടം തകര്‍ന്നു വീഴാന്‍ കാരണമെന്ന്് കരുതുന്നു. അതേസമയം കെട്ടിടത്തിന്റെ ശോച്യാവസ്ഥ പല തവണ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

school-2 school-5  school kanjipura
Next Story

RELATED STORIES

Share it