യുപിയില്‍ ദുരഭിമാനക്കൊല; യുവാവിനെ തല്ലിക്കൊന്നു

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പെണ്‍കുട്ടിയെ പ്രണയിച്ച യുവാവിനെ തല്ലിക്കൊന്നു. രണ്ടു വര്‍ഷത്തോളമായി പെണ്‍കുട്ടിയും യുവാവും പ്രണയത്തിലായിരുന്നു. പെണ്‍വീട്ടുകാര്‍ ബന്ധം എതിര്‍ത്തെങ്കിലും യുവാവ് പിന്‍മാറിയില്ല. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വസതിയില്‍ യുവാവിനെ കണ്ട വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച് തെരുവിലേക്കെറിഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. യുവാവിന്റെ മാതാവിന്റെ പരാതിപ്രകാരം പോലിസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it