യുഡിഎഫിനൊപ്പം നില്ക്കുന്ന കേരള ഘടകത്തിന്റെ തീരുമാനത്തോട് യോജിപ്പില്ല: ചന്ദ്രചൂഡന്
BY ajay G.A.G12 Dec 2015 5:20 AM GMT
ajay G.A.G12 Dec 2015 5:20 AM GMT
ന്യൂഡല്‍ഹി: യുഡിഎഫിനൊപ്പം നില്ക്കുന്ന ആര്‍എസ്പി കേരള ഘടകത്തിന്റെ തീരുമാനത്തോട് തനിക്ക് യോജിപ്പില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്. യുഡിഎഫ് യോഗങ്ങളിലൊന്നും പങ്കെടുക്കാത്തത് ഇക്കാരണത്താലാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ സിപിഎമ്മിന്റെ നിലപാടിനോടും യോജിപ്പില്ല. അതിനാല്‍, ഇടതുമുന്നണി യോഗത്തിലും പങ്കെടുക്കാറില്ല. മുമ്പ് സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് സിപിഎം. അന്ന് സിപിഎമ്മില്‍ സോണിയക്കെതിരേ നിലകൊണ്ട ജ്യോതിബസുവിനുവേണ്ടി ശക്തമായി വാദിച്ചത് ആര്എസ്പിയായിരുന്നെന്നും ചന്ദ്രചൂഡന് ഓര്‍മിപ്പിച്ചു.വീണ്ടും ഒരു പിളര്പ്പിനെക്കൂടി അഭിമുഖീകരിക്കാന്‍ പാര്‍ട്ടിക്കു സാധിക്കില്ലെന്ന് ചന്ദ്രചൂഡന് പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT