യുഎസ് തിരഞ്ഞെടുപ്പ്: ട്രംപ് പ്രസിഡന്റാവില്ലെന്ന് ഒബാമ

വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി മല്‍സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് പ്രസിഡന്റ് സ്ഥാനത്തെത്താന്‍ സാധിക്കില്ലെന്ന് ബറാക് ഒബാമ.
പ്രസിഡന്റ് സ്ഥാനം ഗൗരവമേറിയ ജോലിയാണെന്നും വ്യവസായം പോലെയല്ലെന്നും ഒബാമ പറഞ്ഞു. ട്രംപ് പ്രസിഡന്റാവില്ലെന്നു തന്നെയാണ് താന്‍ വിശ്വസിക്കുന്നത്. യുഎസിലെ ജനങ്ങളില്‍ തനിക്ക് വിശ്വാസമുണ്ട്- ഒബാമ പറഞ്ഞു. അതേസമയം, റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍ മുന്നിട്ടുനില്‍ക്കുന്നത് ശതകോടീശ്വരനായ ട്രംപാണ്.
അയോവ കോക്കസില്‍ ടെഡ് ക്രൂസ് നേട്ടം കൈവരിച്ചെങ്കിലും ന്യൂഹാംഷയറില്‍ വിജയം നേടിയത് ട്രംപായിരുന്നു. സൗത്ത് കാരലിനയിലും ട്രംപ് മുന്നിട്ടുനില്‍ക്കുന്നതായാണ് അഭിപ്രായസര്‍വേകള്‍ കാണിക്കുന്നത്. കാലഫോര്‍ണിയയില്‍ നടന്ന യുഎസ്-ആസിയാന്‍ സമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഒബാമ. അതേസമയം, രാജ്യത്തിന് നിരവധി ദോഷങ്ങള്‍ ചെയ്ത പ്രസിഡന്റാണ് ഒബാമയെന്നും 2012ലെ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാതിരുന്നത് ഒബാമയുടെ ഭാഗ്യമാണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
പ്രസിഡന്റായാല്‍ രാജ്യത്തെ മുസ്‌ലിംകളെ നാടുകടത്തുമെന്ന ട്രംപിന്റെ പ്രസ്താവന വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു.
Next Story

RELATED STORIES

Share it