Alappuzha local

യാത്രക്കാരന്‍ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചു

കായംകുളം: ബസ്സിന്റെ വാതില്‍ തുറക്കാന്‍ താമസിച്ചതില്‍ ക്ഷുപിതനായ യാത്രക്കാരന്‍ കണ്ടക്ടറെ മര്‍ദ്ദിച്ചു. തിരുവല്ല കെ എസ് ആര്‍ ടി സി ഡിപ്പോയിലെ കണ്ടക്ടറായ കവിയൂര്‍ കൃഷ്ണകൃപയില്‍ പ്രദീപ് (30) നാണ് മര്‍ദ്ദനമേറ്റത്.
പ്രദീപിനെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ കായംകുളം കെ എസ്ആര്‍ടിസി ബസ്സ്റ്റാന്റിലായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നു കോട്ടയത്തേക്ക് പോവുകയായിരുന്നു ഫാസ്റ്റ്പാസഞ്ചര്‍ ബസ്. സ്റ്റാന്റിലെത്തിയ ബസ്സില്‍നിന്നു യാത്രക്കാര്‍ക്ക് ഇറങ്ങുന്നതിനായി ഓട്ടോമാറ്റിക് സംവിധാനമുള്ള ബസ്സിന്റെ ഡോര്‍ തുറക്കാന്‍ ഡ്രൈവര്‍ താമസിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയത്.
പെെട്ടന്ന് തുറക്കാന്‍ കണ്ടക്ടറോട് ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ ശ്രദ്ധിക്കാതെ നില്‍ക്കുന്നതു കണ്ട് ദേഷ്യപ്പെട്ട ഇയാള്‍ കണ്ടക്ടറെ മര്‍ദ്ദിക്കുകയായിരുന്നു. ജങ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് എത്തി ഇയാളെ മാറ്റിനിര്‍ത്തിയ ശേഷം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് എസ്‌ഐ ഡി രജീഷ്‌കുമാര്‍ എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
Next Story

RELATED STORIES

Share it