യന്ത്ര ഊഞ്ഞാലില്‍ നിന്നു വീണ് മരിച്ച സംഭവം: നഷ്ടപരിഹാരം നല്‍കണം
BY Sumeera SMR22 March 2016 4:51 AM GMT
Sumeera SMR22 March 2016 4:51 AM GMT
കാസര്‍കോട്: പാലക്കുന്നില്‍ നടന്ന ബേക്കല്‍ എക്സ്പോയില്‍ യന്ത്ര ഊഞ്ഞാലില്‍ കയറിയ യുവതി വീണ് മരിച്ച സംഭവത്തില്‍ യുവതിയുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ മോഹന്‍കുമാര്‍ ഉത്തരവിട്ടു.
തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു മൂന്നു മാസത്തിനകം നല്‍കണം. യന്ത്ര ഊഞ്ഞാലുകള്‍ സ്ഥാപിക്കുമ്പോള്‍ പ്രവര്‍ത്തനക്ഷമതയും അതില്‍ കയറുന്നവരുടെ സംരക്ഷണവും ഉറപ്പു വരുത്തണമെന്ന് കമ്മീഷന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. 2015 മാര്‍ച്ച് 21 നായിരുന്നു സംഭവം. യന്ത്ര ഊഞ്ഞാലില്‍ കയറിയ കണ്ണൂര്‍ വളപട്ടണം സ്വദേശിനി ഫാത്തിമയും കുഞ്ഞും വഴുതിവീണ് ഫാത്തിമ മരിച്ചു. കുഞ്ഞ് പരിക്കുകളോടെ രക്ഷപ്പെട്ടു. യന്ത്രവത്കൃത ഊഞ്ഞാലുകള്‍ക്ക് കര്‍ശന നിയന്ത്രണവും ആവശ്യമെങ്കില്‍ നിരോധനവും ഏര്‍പ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ കമ്മീഷനെ അറിയിച്ചിരുന്നു.

Next Story
RELATED STORIES
ഗസ പ്രക്ഷോഭം യുഎസും യൂറോപും കടന്ന് ആഗോളതലത്തിലേക്ക് വ്യാപിക്കുന്നു
1 May 2024 10:07 AM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMTപൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMTഈരാറ്റുപേട്ട സ്കൂൾ സംഭവത്തിലെ സത്യമെന്ത്; പ്രതികരണവുമായി നാട്ടുകാർ
4 March 2024 6:44 AM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMT