മോഹന്‍ലാലിനെ ഗണേശ് കുമാര്‍ പത്തനാപുരത്ത് എത്തിച്ചത് ബ്ലാക്ക് മെയില്‍ ചെയ്തെന്ന ആരോപണം അന്വേഷിക്കണം: ജഗദീഷ്
BY swapna en13 May 2016 9:00 AM GMT
X
swapna en13 May 2016 9:00 AM GMT
[related]
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താരങ്ങള്‍ ഇറങ്ങരുതെന്ന് നിര്‍ദ്ദേശം താരസംഘടനയായ അമ്മയില്‍ നിലനില്ക്കുമ്പോള് ഗണേശ് കുമാറിന് വേണ്ടി മോഹന്‍ലാല്‍ പത്തനാപുരത്ത് എത്തിയതിന് പിന്നില്‍ ബ്ലാക്ക് മെയില്‍ എന്ന് റിപ്പോര്‍ട്ട്. ഒരു പ്രമുഖ മാധ്യമമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടതെന്നും ഇതിന്റെ സത്യാവസ്ഥ മാധ്യമങ്ങള്‍ തന്നെ പുറത്ത് കൊണ്ടുവരണമെന്നും നടനും പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ജഗദീഷ് ആവശ്യപ്പെട്ടു.
മുമ്പ് സരിത മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തികാട്ടിയ കത്തില്‍ മോഹന്‍ലാലിന്റെ പേരും ഉണ്ടായിരുന്നു. ഗണേശ് കുമാറും സരിതാ എസ് നായരും മോഹന്‍ലാലിനെ ഭീഷണിപ്പെടുത്തിയിരിക്കാമെന്നാണ് ഒരു മാധ്യമത്തില്‍ വാര്‍ത്തയായി വന്നത്. ഇക്കാര്യം മാധ്യമങ്ങള്‍ തന്നെ അന്വേഷിച്ച് കണ്ടു പിടിക്കണമെന്നാണ് ജഗദീഷിന്റെ ആവശ്യം. ആനക്കൊമ്പ് കൈവശം വച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മോഹന്‍ലാലിനെ പത്തനാപുരത്ത് എത്തിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കൊടുക്കുന്നില്‍ സുരേഷ് ആരോപിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT