മോശം പെരുമാറ്റം: ഗെയ്ലിന് പിഴ
BY Sumeera SMR6 Jan 2016 3:06 AM GMT
Sumeera SMR6 Jan 2016 3:06 AM GMT
മെല്‍ബണ്‍: മാധ്യമപ്രവര്‍ത്തകയോടു അപമര്യാദയായി പെരുമാറിയതിന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലിന് പിഴ ചുമത്തി. ബിഗ് ബാഷ് ട്വന്റി ലീഗിനിടെ തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയുടെ ശരീരം വര്‍ണിക്കുകയും മദ്യപിക്കാന്‍ ക്ഷണിക്കുകയും ചെയ്തത് വന്‍ വിവാദമായിരുന്നു. ഇതാണ് ബിഗ് ബാഷ് അധികൃതര്‍ ഗെയ്ലിന് 10,000 ഡോളര്‍ പിഴ ചുമത്താനിടയാക്കിയത്.
മെല്‍ബണ്‍ റെനെഗഡ്സ് താരമായ ഗെയ്ല് ഔട്ടായി പവലിയനിലെത്തിയപ്പോള്‍ ഇന്റര്‍വ്യൂവിനായി സമീപിച്ച ചാനല്‍ റിപോര്‍ട്ടറായ മെല്‍ മക്ലാഫ്ലിനോടാണ് അപമര്യാദയായി പെരുമാറിയത്. മല്‍സരത്തില്‍ ഗെയ്ല് നടത്തിയ വെടിക്കെട്ട് ബാറ്റിങിനെ പറ്റി ചോദിച്ചപ്പോള്‍ നല്കിയ മറുപടിയാണ് വിവാദമായത്. ഗെയ്ലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെ താരം വിവാദ പരാമര്‍ശം നടത്തിയതിന് മാപ്പ് പറയുകയും ചെയ്തു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT