മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് മാവോവാദി ലഘുലേഖ

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിനെയും നരേന്ദ്ര മോദി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് മാവോവാദി ലഘുലേഖ. ഇന്ത്യയില്‍ ഡെമോക്രസി അല്ല ഡെമോന്‍ക്രസി ആണ് നടക്കുന്നതെന്നു ലഘുലേഖ കുറ്റപ്പെടുത്തുന്നു. ചെകുത്താന്‍ ഭരണം നടത്തുന്ന സര്‍ക്കാരാണു നിലവിലുള്ളത്. കേരളത്തില്‍ നടക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പ് ലാവ്‌ലിന്‍ തട്ടിപ്പുവീരനും സോളാര്‍ തട്ടിപ്പുവീരനും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ലഘുലേഖയില്‍ പാര്‍ലമെന്റിനെ പന്നിക്കൂടിനോടാണ് ഉപമിച്ചിരിക്കുന്നത്.
വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്യുന്ന ലഘുലേഖയില്‍ വോട്ട് വര്‍ഗീയകലാപ മോദിമാര്‍ക്കുള്ള ലൈസന്‍സ് ആണെന്നും കുറ്റപ്പെടുത്തുന്നു.തൊഴിലാളികളെ അടിമകളാക്കി കൊള്ളയടിക്കാനും അഴിമതിക്കാര്‍ക്കു വേണ്ടിയുള്ള ലൈസന്‍സുമാണ് വോട്ട്. ടി പി ചന്ദ്രശേഖരനെ അറുകൊല ചെയ്തവര്‍ക്കും കൊലയാളി രക്ഷാമാര്‍ച്ച് നടത്തുന്നവര്‍ക്കും വേണ്ടിയാണ് വോട്ട്. മെത്രാന്‍മാര്‍ക്ക് എതിരേയും ഡിവൈന്‍, മുരിങ്ങൂര്‍ ധ്യാനകേന്ദ്രങ്ങള്‍ക്കെതിരേയും രൂക്ഷമായ വിമര്‍ശനമുണ്ട്.
അംബാനിമാരുടെ പന്നിക്കുട്ടികളാണ് എംപിമാരും മന്ത്രിമാരുമെന്നും രാജ്യത്തെ മോഷ്ടാക്കളുടെ പറുദീസായാക്കാനും വര്‍ഗീയ തീപ്പൊരി വിതറാനും അനുവദിക്കില്ലെന്നും ലഘുലേഖ മുന്നറിയിപ്പു നല്‍കുന്നു. മന്‍മോഹന്‍ സിങിനെയും ഇന്ദിരാഗാന്ധിയെയും കെ കരുണാകരനെയുമെല്ലാം ലഘുലേഖ വിമര്‍ശിക്കുന്നു.
നേതാജിയുടെ സായുധ വിപ്ലവപാതയിലൂടെ ശക്തമായ പോരാട്ടത്തിന് ആഹ്വാനം ചെയ്തുകൊണ്ടാണ് ലഘുലേഖ അവസാനിക്കുന്നത്. രാഷ്ട്രീയക്കാരും വര്‍ഗീയ കാപാലികരും ചേര്‍ന്നു തങ്ങളെ മാവോവാദി ആക്കിയതാണെന്നും കോണ്‍ട്രാക്ട് കാഷ്വല്‍ ലേബേഴ്‌സ് യൂനിയന്റെ പേരില്‍ പുറത്തിറക്കിയ ലഘുലേഖ പറയുന്നു.
Next Story

RELATED STORIES

Share it