മോദിയുടെ അംബേദ്കര്‍ ഭവനോദ്ഘാടനം; പ്രതിഷേധവുമായി ബ്രിട്ടനിലെ ദലിതര്‍

ലണ്ടന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനിയും ദലിത് വിമോചക നായകനുമായ ബി ആര്‍ അംബേദ്കറുടെ ലണ്ടനിലെ സ്മാരകം ഉദ്ഘാടനം ചെയ്യുകയും പ്രതിമ അനാച്ഛാദനം നടത്തുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രതിഷേധവുമായി ബ്രിട്ടനിലെ ദലിത് സംഘടനകള്‍. അംബേദ്കറിന്റെ സ്മരണകള്‍ പ്രധാനമന്ത്രി രാഷ്ട്രീയ ആയുധമാക്കുകയാണെന്നു ജാതി വിവേചനത്തിനെതിരേ ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസ്റ്റ് വാച്ച് യുകെ ആരോപിച്ചു.
അവകാശങ്ങള്‍ക്കും സമത്വത്തിനുമായി ശബ്ദമുയര്‍ത്തുന്ന ദലിതുകളെ അടിച്ചമര്‍ത്തുകയാണ് മോദിയുടെ ശ്രമം. ബിജെപി അധികാരത്തിലേറിയതിനു ശേഷം ദലിതര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്- കാസ്റ്റ് വാച്ച് യുകെ കുറ്റപ്പെടുത്തി. മോദിയുടെ ഉദ്ഘാടനം അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണെന്ന് മറ്റൊരു സംഘടനയായ ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ കമ്മിറ്റിയുടെ പ്രസിഡന്റ് താര്‍സെം കൗള്‍ പ്രസ്താവനയില്‍ പറഞ്ഞു. 1921-22 കാലത്ത് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിക്കുമ്പോള്‍ അംബേദ്കര്‍ താമസിച്ചിരുന്ന കെട്ടിടമാണ് സ്മാരകമായി മാറ്റിയിരിക്കുന്നത്.
Next Story

RELATED STORIES

Share it