മോദിക്കെതിരായ ഹരജി തള്ളി
BY Sumeera SMR6 Nov 2015 2:38 AM GMT
Sumeera SMR6 Nov 2015 2:38 AM GMT
അഹ്മദാബാദ്: 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി പ്രവര്ത്തകന് നിഷാന്ത് വര്‍മ സമര്‍പ്പിച്ച ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി. നേരത്തെ മജിസ്ട്രേറ്റ് കോടതി ഹരജി തള്ളിയിരുന്നു. എന്നാല്‍, നടപടിക്രമങ്ങള്‍ പാലിക്കാതെയാണു ഹരജി തള്ളിയതെന്നാരോപിച്ചാണ് ഹരജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. അഹ്മദാബാദിലെ സ്കൂളില്‍ വോട്ട് ചെയ്ത ഉടനെ മോദി വാര്‍ത്താസമ്മേളനം നടത്തുകയും ബിജെപി ചിഹ്നമായ താമര പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഇതു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നായിരുന്നു ഹരജിക്കാരന് ആരോപിച്ചത്. പരാതി അന്വേഷിച്ച സിറ്റി ക്രൈംബ്രാഞ്ച് മോദിക്കു ശുദ്ധിപത്രം നല്‍കിയിരുന്നു. ഇതംഗീകരിച്ചാണ് വര്‍മയുടെ ഹരജി അഹ്മദാബാദ് ഗ്രാമീണ കോടതി തള്ളിയത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT