മോഡി ശിവഗിരിയിലെത്തി, തിരുവനന്തപുരത്തേക്ക് മടങ്ങി
BY ajay G.A.G15 Dec 2015 12:39 PM GMT
ajay G.A.G15 Dec 2015 12:39 PM GMT
വര്‍ക്കല: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവഗിരി ശ്രീനാരായണഗുരു സമാധിയില്‍ എത്തി. പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ശാരദാ മഠത്തിലെത്തിയ പ്രധാനമന്ത്രി പ്രത്യേക പൂജകളില്‍ പങ്കെടുത്തു.ഗാന്ധിജിയുടെ ശിവഗിരി സന്ദര്‍ശനത്തിന്റെ 90ാം വാര്‍ഷികത്തിന്റെ ഭാഗമായി ശാരദാമഠത്തിന് സമീപം പ്രധാനമന്ത്രി സ്വന്തം നക്ഷത്ര വൃക്ഷമായ ഇലഞ്ഞിയുടെ തൈ നട്ടു. ദൈവദശകം രചനയുടെ ശതാബ്ദി സ്മാരകഫലകം അനാവരണം ചെയ്തശേഷം മോഡി തിരുവനന്തപുരത്തേക്ക്് മടങ്ങി. ദൈവദശകം ദേശീയപ്രാര്ത്ഥനയായി പ്രഖ്യാപിക്കാനുള്ള നിവേദനം സന്യാസിസംഘം പ്രധാനമന്ത്രിക്ക്് സമര്‍പ്പിച്ചു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT