മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരേ കേസ്

ചെങ്ങന്നൂര്‍: മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാര്‍, എസ്എന്‍ഡിപി ചെങ്ങന്നൂര്‍ യൂനിയന്‍ പ്രസിഡന്റ് അഡ്വ. കെ സന്തോഷ്‌കുമാര്‍, സെക്രട്ടറി അനു സി മേനോന്‍ എന്നിവര്‍ക്കെതിരേ ചെങ്ങന്നൂരില്‍ പോലിസ് കേസെടുത്തു. എസ്എന്‍ഡിപി യോഗത്തിന്റെ നിയന്ത്രണത്തിലുള്ള മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ യൂനിയന്‍ കൗണ്‍സിലറും എസ്എ ന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗവുമായ സുനില്‍ വള്ളിയില്‍ ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
മൈക്രോഫിനാന്‍സ് ഇടപാടിലൂടെ ഇവര്‍ മൂന്നു കോടിയിലധികം രൂപ തട്ടിച്ചുവെന്നായിരുന്നു സുനിലിന്റെ പരാതി. വ്യാജ യൂനിറ്റുകള്‍ ഉണ്ടാക്കി അവയുടെ പേരില്‍ പണം തട്ടിയെടുക്കുക, വ്യാജ അംഗങ്ങളുടെ പേരില്‍ പണം തട്ടിയെടുക്കുകയെന്നതായിരുന്നു പരാതി. പിന്നാക്ക സമുദായക്ഷേമ കോര്‍പറേഷന്റെ ഫണ്ടില്‍ നിന്നും വിവിധ ബാങ്കുകളില്‍നിന്നും കുറഞ്ഞ പലിശയ്ക്കു വായ്പയെടുത്തു കൂടിയ പലിശയ്ക്കു പാവപ്പെട്ട സ്ത്രീകള്‍ക്കു നല്‍കി കോടികള്‍ തട്ടിയെടുത്തുവെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്.
Next Story

RELATED STORIES

Share it