മെഡിക്കല്‍ എന്‍ട്രന്‍സ്: സാബിറയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം
BY Sumeera SMR2 Jun 2016 5:09 AM GMT
Sumeera SMR2 Jun 2016 5:09 AM GMT
ഉളിയത്തടുക്ക: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന റാങ്ക് നേടിയ ഉളിയത്തടുക്ക മന്നിപ്പാടി ആര്‍ഡി നഗറിലെ കെ ടി സാബിറയുടെ വിജയത്തിന് സ്വര്‍ണത്തിളക്കം.
70-ാം റാങ്കാണ് സാബിറ നേടിയത്. ഉളിയത്തടുക്ക ജയ്മാതാ സ്കൂള്‍ വിദ്യാര്‍ഥിനിയായ സാബിറ പ്ലസ്ടുവിന് 91 ശതമാനം മാര്‍ക്ക് നേടിയിരുന്നു. കഴിഞ്ഞവര്‍ഷം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതിയിരുന്നെങ്കിലും ലിസ്റ്റില്‍ 3000-ാം സ്ഥാനമാണ് ലഭിച്ചത്. എന്നാല്‍ പരാജയത്തോടെ പിന്മാറാന് സാബിറ തയാറായില്ല.
എംബിബിഎസ് സീറ്റില്‍ പ്രവേശനം നേടുക എന്ന ലക്ഷ്യത്തോടെ ശ്രമം തുടരാന്‍ തന്നെ തീരുമാനിച്ചു.
സാമ്പത്തികപ്രയാസമുണ്ടെങ്കിലും മകളുടെ ആഗ്രഹവും നിശ്ചയദാര്‍ഢ്യവും മനസിലാക്കിയ മാതാപിതാക്കളും ഒപ്പം നിന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷം എന്‍ട്രന്‍സ് പരീക്ഷയ്ക്കായി പാലാ ബ്രില്യന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വാശിയോടെ പഠനം. അതിനു ഫലവും ലഭിച്ചു. ഉളിയത്തടുക്കയിലെ മദ്റസ അധ്യാപകനായ ടി എച്ച് കബീര്‍-കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സാലിയ ദമ്പതികളുടെ മൂത്തമകളാണ് സാബിറ. സഹോദരി: സഹല.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT