മെക്‌സിക്കോയില്‍ ആക്രമണം; 11 മരണം

മെക്‌സിക്കോ സിറ്റി: തെക്കന്‍ മെക്‌സിക്കോയിലെ ഗ്വിരേരോ സംസ്ഥാനത്ത് പിറന്നാള്‍ ആഘോഷച്ചടങ്ങിനിടെ ഉണ്ടായ ആക്രമണത്തില്‍ 11 പേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും കുപ്രസിദ്ധമായ മിഷോകാന്‍ അതിര്‍ത്തിക്ക് സമീപത്താണ് ആക്രമണമെന്ന് ഗ്വിരേരോ ഗവര്‍ണര്‍ ഹെക്ടര്‍ ആസ്റ്റുഡില്ലോ അറിയിച്ചു.
Next Story

RELATED STORIES

Share it