മൂപ്പത്തിനാല് സായുധഗ്രൂപ്പുകള്‍ ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറുപ്രഖ്യാപിച്ചതായി ബാന്‍ കി മൂണ്‍
BY ajay G.A.G6 Feb 2016 7:59 AM GMT
X
ajay G.A.G6 Feb 2016 7:59 AM GMT
യുനൈറ്റഡ് നേഷന്‍സ് : ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂപ്പത്തിനാല് സായുധഗ്രൂപ്പുകള്‍ ഇസ്ലാമിക് സ്റ്റേറ്റിനോട് ഇതിനകം കൂറുപ്രഖ്യാപിച്ചതായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഈ വര്‍ഷം ഇത്തരം സംഘടനകളുടെ എണ്ണം വര്‍ധിക്കുകയേയുള്ളുവെന്നും മൂണ്‍ അഭിപ്രായപ്പെട്ടു. ഐഎസ് ആക്രമണങ്ങള്‍ നേരിടാന്‍ തയ്യാറെടുക്കണമെന്ന് സെക്രട്ടറി ജനറല്‍ ഐക്യരാഷ്ടസഭയിലെ അംഗരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു.
ഐ എസ് ലോകത്തിലെ ഏറ്റവും സമ്പന്നമായ ഭീകരസംഘടനയാണെന്ന്് മൂണ്‍ പറഞ്ഞു. നിരോധനമുണ്ടായിട്ടുകൂടി കഴിഞ്ഞവര്‍ഷം എണ്ണയുടെയും അനുബന്ധ ഉല്പന്നങ്ങളുടെയും വ്യാപാരത്തിലൂടെ അഞ്ഞൂറ് മില്യണ്‍ ഡോളറോളം അവര്‍ സമ്പാദിച്ചു. ഇറാഖിലെ യുഎന്‍ ദൗത്യസേനയുടെ കണക്കനുസരിച്ച്് തങ്ങളുടെ കീഴിലുള്ള പ്രദേശങ്ങളിലെ ബാങ്കുകളില്‍ നിന്ന്്് ഐഎസ്് എടുത്ത തുക ഒരു ബില്യണ്‍ ഡോളറോളം വരും. തങ്ങളുടെ അധീനപ്രദേശങ്ങളിലേക്ക്്്് കടക്കാനനുവദിക്കുന്ന ട്രക്കുകളില്‍ നിന്ന്് പിരിക്കുന്ന ചുങ്കത്തിലൂടെ മാത്രം പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോളര്‍ ഐ എസ് സമ്പാദിക്കുന്നതായും ബൂണ്‍ പറഞ്ഞു
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT