മുസ്ലിംകള് മാതൃരാജ്യത്തിന് മുന്പില് ദിനംപ്രതി 96 തവണ തലകുനിക്കുന്നുണ്ടെന്ന്
BY sdq Kappan6 April 2016 6:12 AM GMT
X
sdq Kappan6 April 2016 6:12 AM GMT
ലഖ്നോ: മുസ്ലിംകള് അവരുടെ മാതൃരാജ്യത്തിന് മുന്പില് ദിനംപ്രതി 96 തവണ തലകുനിക്കുന്നുണ്ടെന്ന് ലഖ്നോ ആയിശ്ബാഗ് ഈദ്ഗാഹിലെ നാഇബ് ഇമാം മൗലാനാ ഖാലിദ് റഷീദ് ഫിറങ്കിമഹലി.
അഞ്ച് നേരത്തെ നമസ്കാരത്തിലായി 24മണിക്കൂറിനുള്ളില്‍ മുസ്ലിംകള് 96 തവണ മാതൃരാജ്യത്തിന് മുന്നില്‍ തലകുനിക്കുന്നുണ്ട്. എന്നാല്‍, മുസ്ലിംകളെ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ നിര്ബന്ധിക്കുന്നവര് ഒരു ദിവസം എത്ര തവണ അവരുടെ മാതൃരാജ്യത്തെ വണങ്ങുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു.
മുസ്ലിംകള്ക്ക് അവരുടെ രാജ്യ സ്നേഹം ആരുടെ മുന്‍പിലും തെളിയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, ജയ് ഹിന്ദ്, മദ്റെ വഥന്‍ എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കാറുണ്ട്, അതിന്റെ എല്ലാം അര്‍ത്ഥം ഭാരത് മാതാ കീ ജയ് എന്നതിന് സമാനമാണെന്നും ഖാലിദ് റഷീദ് പറഞ്ഞു. ആരുടെ എങ്കിലും സമ്മര്‍ദ്ദത്തിന് വഴങ്ങി ഭാരത് മാതാ മുദ്രാവാക്യം വിളിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT