kannur local

മുഴപ്പിലങ്ങാട് യുപി സ്‌കൂളിനായി അധ്യാപകരും പൂര്‍വവിദ്യാര്‍ഥികളും കൈകോര്‍ക്കുന്നു

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് യുപി സ്‌കൂളിനെ സംരക്ഷിക്കാനും പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്താനുമായി നാട്ടുകാരും പൂര്‍വവിദ്യാര്‍ഥികളും ൈകകോര്‍ക്കുന്നു. ഭൗതിക സാഹചര്യം മച്ചപ്പെടുത്തി വിദ്യാലയത്തെ സംരക്ഷിക്കാന്‍ സ്‌കൂള്‍ വികസന സമിതിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 93 വര്‍ഷം പിന്നിടുന്ന സ്‌കൂളിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജനുവരി 31ന് പൂര്‍വവിദ്യാര്‍ഥി സംഗമവും ിരമിച്ച അധ്യാപകരെ ആദരിക്കലും നടത്തും.
സ്‌കൂളിന്റെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സംഘാടകസമിതി രൂപീകരണ യോഗത്തില്‍ മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ ശോഭ, കെ അജിത്ത് കുമാര്‍, കെ ലക്ഷ്മി, സത്യന്‍ വണ്ടിച്ചാല്‍, വി പ്രഭാകരന്‍, എ ദിനേശന്‍, കെ വി പത്മനാഭന്‍, എ മോഹന്‍രാജ്, സി കെ ദാസന്‍ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി സത്യന്‍ വണ്ടിച്ചാല്‍(ചെയര്‍മാന്‍), വി പ്രഭാകരന്‍(ജനറല്‍ കണ്‍വീനര്‍), എ ദിനേശന്‍(ഖജാന്‍ജി), വിവിധ ഉപസമിതി കണ്‍വീനര്‍മാരായി കെ അജിത്ത് കുമാര്‍, കെ ലസിത, എ പ്രേമന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it