wayanad local

മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: രണ്ടുപേര്‍ അറസ്റ്റില്‍

മാനന്തവാടി: മുക്ക് പണ്ടം പണയംവച്ച് പണം തട്ടിയ േേകസ്സില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മടിക്കേരി സ്വദേശി മുത്തുവീരന്‍(32), കുട്ടസ്വദേശി സുരേഷ്(29) എന്നിവരാണ് അറസ്റ്റിലായത്.
തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്കിന്റെ തോല്‍പ്പെട്ടി ശാഖയിലാണ് തട്ടിപ്പ് നടത്തിയത്. ഒരു വര്‍ഷം മുമ്പ് മാനേജരുടെ സഹായത്തോടെ ഇവര്‍ 307 ഗ്രാം സ്വര്‍ണം അഞ്ചു ലക്ഷം രൂപക്ക് പണയം വച്ചു.
കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണം എടുക്കാതായതോടെ സ്വര്‍ണം ലേലത്തില്‍ വെക്കുകയും മാനന്തവാടിയിലെ ഒരു ജ്വല്ലറിക്കാരന്‍ ലേലത്തില്‍ എടുത്ത് പണം നല്‍കുകയും ചെയ്തു.
ഇതിന് ശേഷം സ്വര്‍ണം പരിശോധിച്ചപ്പോഴാണ് മുക്ക് പണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.
ഇതോടെ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ബാങ്ക്മാനേജര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it