മുക്കം ജ്വല്ലറി കവര്‍ച്ച: ഒരാള്‍കൂടി അറസ്റ്റില്‍
BY Rayees RKN5 Oct 2015 7:14 AM GMT
Rayees RKN5 Oct 2015 7:14 AM GMT
മൂക്കം: വിസ്മയ ഗോള്‍ഡ് ജ്വല്ലറി കൊള്ളയടിച്ച കേസില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതികളിലൊരാളായ ബോലെ രാജ് ശര്‍മയാണ് അറസ്റ്റിലായത്. ഇയാന്‍ ജാര്‍ഖണ്ഡിലെ അംബികാ പൂര് പോലിസ് സ്റ്റേഷന് പരിധിയിലെ ഉദുവ സ്വദേശിയാണ്. ഇതോടെ കവര്‍ച്ച യുമായി ബന്ധപ്പെട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ജാര്‍ഖണ്ഡ് സ്വദേശിയും സൂത്രധാരനുമായ കൃഷ്ണയെ പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിന്നും സഹോദരന് വിഷ്ണു രവി ദാസിനെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നും മൂന്നാഴ്ച മുമ്പ് പിടികൂടിയിരുന്നു.
മുക്കം എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം വീടുവളഞ്ഞ ശേഷം സാഹസികമായാണ് ബോലെ രാജ് ശര്‍മയെ പിടികൂടിയത്. നേരത്തേ പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുമ്പാണ് അന്വേഷണ സംഘം ജാര്‍ഖണ്ഡിലേക്ക് പോയത്. ഇയാള്‍ക്ക് മറ്റു സംസഥാനങ്ങളില്‍ നടന്ന മോഷണങ്ങളിലും പങ്കുള്ളതായി സംശയിക്കുന്നു. ഇയാളെ ഇന്ന് താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ശേഷം തെളിവെടുപ്പിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും.കഴിഞ്ഞ ആഗസ്ത് 12 നാണ് മുക്കം ടൗണിലെ ജ്വല്ലറിയില്‍ മോഷണം നടന്നത് 3 കിലോ സ്വര്‍ണവും 4.5 കിലോ വെള്ളിയും 4 ലക്ഷം രൂപയുമാണ് കൊള്ളയടിച്ചത്. ജ്വല്ലറിയുടെ പിറക് വശത്തെ ചുമര് തുരന്ന് അകത്ത് കടന്ന ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്തായിരുന്നു മോഷണം.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT