Flash News

മുംബൈയില്‍ ദിനംപ്രതി കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ഒരു കോടി ലിറ്റര്‍ വെള്ളം

മുംബൈയില്‍ ദിനംപ്രതി കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ഒരു കോടി ലിറ്റര്‍ വെള്ളം
X
water 1

മുംബൈ: കടുത്ത വരള്‍ച്ച മൂലം രൂക്ഷമായ ജലക്ഷാമം
നേരിടുന്ന മുംബൈയില്‍ ദിവസവും ഒരു കോടി ലിറ്റര്‍ ജലം കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്.
ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ നഗരസഭ അധികൃതരുടെ അറിവോടെയാണ് ഇത്രയും ജലം കരിഞ്ചന്തയില്‍ ലഭ്യമാക്കുന്നത്. ലിറ്ററിന് ഒരു പൈസക്ക് നഗരസഭയില്‍ നിന്ന് ലഭിക്കുന്ന വെള്ളമാണ് അതിന്റെ പത്തിരട്ടിയിലധികം വില ഈടാക്കി കരിഞ്ചന്തയില്‍ ലഭ്യമാക്കുന്നത്. നഗരസഭയും ടാങ്കര്‍ മാഫിയകളും ചേര്‍ന്നാണ് വെള്ളം കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it