മാവോയുടെ ഭീമന്‍ പ്രതിമ ചൈനീസ് ഭരണകൂടം തകര്‍ത്തു

ബെയ്ജിങ്: ചൈനയിലെ മുന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍ മാവോ സെ തുങിന്റെ സ്വര്‍ണം പൂശിയ ഭീമന്‍ പ്രതിമ പൊളിച്ചുമാറ്റി. സര്‍ക്കാര്‍ അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സ്ഥാപിച്ച് ദിവസങ്ങള്‍ക്കകം പൊളിച്ചുമാറ്റിയത്. ഹെനാന്‍ പ്രവിശ്യയിലെ കൈഫെങിനടുത്തുള്ള തോങ്ഷു കോണ്ടിയിലാണ് പ്രതിമ സ്ഥാപിച്ചത്. ഒഴിഞ്ഞ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 37 മീറ്റര്‍ ഉയരമുള്ള മാവോയുടെ ഭീമന്‍ പ്രതിമയെക്കുറിച്ച് ലോകമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
തകര്‍ത്ത പ്രതിമയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതാനും കര്‍ഷകരും പ്രാദേശിക വ്യവസായികളുമാണ് പ്രതിമാ നിര്‍മാണത്തിന് പണം ചെലവഴിച്ചത്. ഒമ്പതു മാസം സമയമെടുത്ത് 4,60,000 ലക്ഷം ഡോളര്‍ ചെലവഴിച്ചാണ് പ്രതിമ പണികഴിപ്പിച്ചത്. മാവോയുടെ നയങ്ങള്‍ ദശലക്ഷത്തോളം പേരെ പട്ടിണിയിലേക്കും മരണത്തിലേക്കും നയിച്ചെന്ന ആരോപണങ്ങള്‍ക്കിടയിലും ചൈനയില്‍ മാവോയ്ക്ക് വലിയ ജനസമ്മതിയാണുള്ളത്.
മാവോയുടെ സാമ്പത്തികനയങ്ങള്‍ കാരണമുണ്ടായ 1950കളിലെ ക്ഷാമം ഏറ്റവും കൂടുതല്‍ ബാധിച്ച ഹെനാന്‍ പ്രവിശ്യയില്‍ തന്നെ പ്രതിമ സ്ഥാപിച്ചതിനെതിരേ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അന്നത്തെ ക്ഷാമത്തില്‍ 40 ദശലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it