മാള മണ്ടിക്കയറ്റത്ത് ഗതാഗത പ്രശ്നം രൂക്ഷം
BY Sumeera SMR14 Dec 2015 4:41 AM GMT
Sumeera SMR14 Dec 2015 4:41 AM GMT
മാള: കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിന്റേയും മാള ഗ്രാമപ്പഞ്ചായത്തിന്റേയും അതിര്‍ത്തിയായ മണ്ടിക്കയറ്റത്തെ ഗതാഗത ദുരിതത്തിന് പരിഹാരം കാണണമെന്നയാവശ്യം ശക്തം.
മാളയില്‍ നിന്നും ആലുവയിലേക്ക് എളുപ്പ വഴിയായ മാള എരവത്തൂര്‍ ആലുവ റൂട്ടിലാണ് വളരെയേറെ ദുരിതം വിതക്കുന്ന മണ്ടിക്കയറ്റം. വലിയപറമ്പിലെ പഴയ ഐടിഐ സ്റ്റോപ്പിനടുത്ത് നിന്ന് തുടങ്ങുന്ന വലിയ ഇറക്കം കഴിഞ്ഞ് തുടങ്ങുന്ന കുത്തനെയുള്ള കയറ്റമാണ് മണ്ടിക്കയറ്റം.
ഒരേ സമയം രണ്ട് വാഹനങ്ങള്‍ക്ക് കടന്നു പോവാനുള്ള വീതിയില്ലാത്തതും വലിയ ദുരിതമാണ്. ഇരു ഭാഗത്ത് നിന്നും ബസ്സുകളോ സമാന വലുപ്പമുള്ള വാഹനങ്ങളോ ഒരേ സമയം വന്നാല്‍ ഏറെ സമയമെടുത്ത് മാത്രമേ കടന്നു പോകാനാകൂ. കയറ്റം കയറി വരുന്ന വാഹനങ്ങള്‍ പലപ്പോഴും പുറകിലേക്ക് എടുക്കേണ്ടി വരുന്നു.
ഭാരം കയറ്റി വരുന്ന ചെറുവാഹനങ്ങള്‍ നിരവധി തവണയാണ് ഇവിടെ മറിഞ്ഞിട്ടുള്ളത്. വലിയപറമ്പില്‍ നിന്ന് ഇറങ്ങി വരുന്നിടത്ത് അത്യാവശ്യം വീതി റോഡിനുണ്ടെങ്കിലും മണ്ടിക്കയറ്റം ഭാഗത്ത് വീതി വളരെ കുറവാണ്.
കുന്നിടിച്ചാണ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് റോഡ് പണിതത് . റോഡിനിരുഭാഗത്തും ഉയര്‍ന്ന സ്ഥലമാണ്. കുറഞ്ഞത് രണ്ട് മീറ്റര്‍ വീതം വീതിയും ഉയരവും കൂട്ടിയാല്‍ ഇവിടത്തെ ദുരിതത്തിന് പരിഹാരമാവും.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT