kannur local

മാലൂര്‍ പോലിസ് സ്റ്റേഷന്‍ വളപ്പില്‍ കുഴല്‍ക്കിണര്‍

ഉരുവച്ചാല്‍: കുടിവെള്ള ക്ഷാമം നേരിടുന്ന മാലൂര്‍ പോലിസ് സ്‌റ്റേഷനില്‍ കുഴല്‍കിണര്‍ നിര്‍മിക്കുന്നു.
ജില്ലയിലെ പ്രധാന പോലിസ് സ്‌റ്റേഷനായ മാലൂര്‍ പോലിസ് സ്‌റ്റേഷനില്‍ വേനല്‍ കാലത്ത് കുടിവെള്ളം ഇല്ലാത്തതിനാല്‍ ദുരിതമനുഭവിക്കുന്ന പോലിസുകാരുടെ വിഷമത്തില്‍ ഒടുവില്‍ ജില്ലാ പോലിസ് സൂപ്രണ്ട് ഇടപെട്ടാണ് പരിഹാരം കണ്ടത്. സ്റ്റേഷന്‍ വളപ്പില്‍ പുതുതായി കിണര്‍ കുഴിക്കാന്‍ എസ്പി ഫണ്ട് അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രവൃത്തി തുടങ്ങി.
പോലിസുകാരുടെ വിഷമങ്ങള്‍ വിവരിച്ച് എസ്‌ഐ യു പി വിപിന്‍ എസ്പിക്ക് നല്‍കിയ റിപോര്‍ട്ട് അനുസരിച്ച് ഉടനെ കുഴല്‍ കിണര്‍ കുഴിക്കാന്‍ അനുവദിച്ചത്. പുരളിമല താഴ്‌വാരത്ത് കുന്നിലാണ് പോലിസ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാതെ പോലിസുകാര്‍ ദിവസങ്ങളായി ദുരിതമനുഭവിക്കുകയായിരുന്നു. സ്‌റ്റേഷനിലേക്ക് സമീപത്തുള്ള പറമ്പിലെ സ്വകാര്യ വ്യക്തിയുടെ കിണറില്‍ നിന്നാണ് വെള്ളം മോട്ടോര്‍ പമ്പ് വഴി എടുത്തിരുന്നത്. ആ കിണറിലെ വെള്ളം വറ്റിയതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ കുടിവെള്ളത്തിന് ക്ഷാമം നേരിട്ടത്. വനിതാ പോലിസുകാര്‍ അടക്കം 34ഓളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
പോലിസ് സ്‌റ്റേഷനില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ സമീപത്തുള്ള വീടുകളില്‍ ചെന്ന് ബക്കറ്റുകളില്‍ വെള്ളമെത്തിച്ചാണ് ദിവസങ്ങളായി അത്യാവശ്യ കാര്യങ്ങള്‍ ചെയ്തുവരുന്നത്. കടുത്ത വരള്‍ച്ച കാരണം മാലൂര്‍ മേഖലയില്‍ കുടിവെള്ളത്തിന് ക്ഷാമം നേരിടുന്നുണ്ട്. കുഴല്‍ കിണര്‍ സ്ഥാപിക്കുന്നതോടെ ഏറെ സന്തോഷത്തിലാണ് പോലിസുകാര്‍.
Next Story

RELATED STORIES

Share it