kozhikode local

മാലിന്യ സംസ്‌കരണ പദ്ധതിക്ക് തുടക്കം

കോഴിക്കോട്: നഗരസഭയുടെ ഉറവിട മാലിന്യസംസ്‌കരണ പദ്ധതിക്ക് തുടക്കം. പദ്ധതി സിആര്‍ഡിഎച്ച്എച്ച്ഇ (സെന്‍ട്ര ല്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഇന്‍ ഹെല്‍ത്ത് ഹൈജീ ന്‍ ആന്റ് എന്‍വയോണ്‍മെന്റ് )എന്ന സംഘടനയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. തിരഞ്ഞെടുത്ത ആറുവാര്‍ഡുകളിലായി എയറോബിക് ബിന്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് നടപ്പാക്കുന്ന മാലിന്യസംസ്‌കരണ പദ്ധതിയുടെ ഉദ്ഘാടനം ഈമാസം ഒമ്പതിന് വൈകീട്ട് നാലിന് അശോകപുരം കൃഷ്ണ ആര്‍ക്കേഡിലെ ഐഡിഎ ഹാളില്‍ വച്ച് മേയര്‍ ഉദ്ഘാടനം ചെയ്യും. തിരുത്തിയാട്, നടക്കാവ്, അത്താണിക്ക ല്‍, ചക്കരോത്ത്കുളം, എരഞ്ഞിപ്പാലം, കാരപ്പറമ്പ് എന്നീ ആറുവാര്‍ഡുകളിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. 300 വീടുകള്‍ ഒരു പരിസ്ഥിതി സംരക്ഷക മോണിറ്റര്‍ ചെയ്യും. ആഴ്ചയില്‍ 300 വീടുകള്‍ സന്ദര്‍ശിച്ച് ബിന്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കും. ഒരു പെര്‍ഫറേറ്റഡ് ബിന്നില്‍ വായു സഞ്ചാരമുള്ള ഒരു ബാഗ് വച്ച് ഇനോകുലം ചേര്‍ത്ത ചകിരചോറ് ജൈവമാലിന്യങ്ങളുമായി ഇടകലര്‍ത്തി നിറയ്ക്കുന്നു. ഓരോ വീട്ടുടമയില്‍ നിന്നു ഒരു മാസത്തേക്ക് 200രൂപ ഈടാക്കും.
Next Story

RELATED STORIES

Share it