kozhikode local

മാപ്പിളപ്പാട്ടിന്റെ തനത് ശൈലി നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് വിധികര്‍ത്താക്കള്‍

വടകര: കാലിക്കറ്റ് യൂ്ിവേഴ്‌സിറ്റി യൂനിയല്‍ ബി-സോണ്‍ കലോല്‍സവത്തില്‍ മാപ്പിളപ്പാട്ട് ആലാപനത്തില്‍ തനത് ശൈലി നിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു. ചരിത്രങ്ങളെ കുറിച്ചുള്ള പാട്ടുകളാണ് കൂടതലും മല്‍സരാര്‍ത്തികള്‍ പാടിയത്. എന്നാല്‍ ചരിത്ര പാശ്ചാതലത്തിലൂടെയുള്ള ആലാപനം വന്നില്ല. ആലാപനത്തില്‍ സാഹിത്യ ശുദ്ധികള്‍ ചേര്‍ക്കുന്നതില്‍ മല്‍സരാര്‍ഥികള്‍ പിറകോട്ടായിരുന്നെന്നും ഭാവങ്ങള്‍ വന്നില്ലെന്നും വിധികര്‍ത്താക്കള്‍ മല്‍സരത്തിന് ശേഷം പറഞ്ഞു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫാറൂഖ് കോളജ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ബിഎസ്‌സി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി ഷഹനാസ് ആണ് ഒന്നാം സ്ഥാനം നേടിയത്. ദേവഗിരി കോളജിലെ ആര്യ രണ്ടാം സ്ഥാനവും ഫാറൂഖ് കോളജിലെ അനുനന്ദ മൂന്നാം സ്ഥാനവും നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എംഎഎംഓ മണാശ്ശേരി കോളേജിലെ എം കോം രണ്ടാം വര്‍ഷം വിദ്യാര്‍ഥി ആശിര്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ഫാറൂഖ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ജവാദ് നേടി.
Next Story

RELATED STORIES

Share it