kozhikode local

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം സമരത്തിലൊതുങ്ങി: നഗരത്തില്‍ വികസന ചാകര

കോഴിക്കോട്: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ നഗരത്തില്‍ സ്വപ്ന പദ്ധതികളുടെ ചാകര. 646 കുട്ടികള്‍ക്കായി 3308650 രൂപയാണ് സ്‌നേഹപൂര്‍വം' ആനുകൂല്യം നല്‍കിയത്. വിവിധ ക്ഷേമപദ്ധതികളെ പരിചയപ്പെടുത്തുന്ന സാന്ത്വനം കൈപുസ്തകവും പുറത്തിറങ്ങി. കുടുംബശ്രീ കഫേ നടക്കാവില്‍ തുടങ്ങി.
നഗരത്തിലെ ഗതാഗത കുരുക്കുകള്‍ സൃഷ്ടിച്ച റോഡുകള്‍ക്ക് മോചനം. ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിന് സുവര്‍ണ ജൂബിലി സ്മാരക മന്ദിരങ്ങള്‍ തുറന്നു. ജന്റര്‍ പാര്‍ക്കും യാഥാര്‍ഥ്യമാക്കി. രാജ്യാന്തര പദവിയിലേക്കുയര്‍ത്തുന്നത് അഞ്ചോളം വിദ്യാലയങ്ങളെയാണ്. കല്ലായി ഗണപത് ഹൈസ്‌കൂള്‍, കാരപറമ്പ് ഹൈസ്‌കൂള്‍, മെഡിക്കല്‍ കോളജ് ക്യാംപസ് ഹൈസ്‌കൂള്‍, എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂള്‍ തുടങ്ങിയവയാണ് മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ന്നുവരിക.
കോഴിക്കോട് നഗരത്തില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്ക് മതിയായ ഹോസ്റ്റല്‍ സൗകര്യമൊരുക്കാനാണ് സിഡിഎ എത്തിയത്. വികസന അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ബിലാത്തിക്കുളത്ത് 20 കോടി രൂപ ചെലവില്‍ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ കം അപാര്‍ട്ട്‌മെന്റ് സമുച്ചയത്തിന് ഇന്ന് തറക്കല്ലിടും. ഇതിന് 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഏറെ ഇടുങ്ങിയതും നിരന്തരം വട്ടക്കിണര്‍ മുതല്‍ മാത്തോട്ടം വരെയുള്ള ഭാഗങ്ങള്‍ ശാസ്ത്രീയമായി പുനരുദ്ധരിക്കുകയാണ്. ഇവിടെ വാഹനഗതാഗതവും കാല്‍നടയാത്രയും സൗകര്യപ്രദമാക്കുന്നതിന് 6.02 കോടി രൂപയുടെ പ്രൊജക്റ്റ് വികസന അതോറിറ്റി തയാറാക്കി നല്‍കി. ഇത് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 1.6 കോടി രൂപയുള്ള പദ്ധതിക്ക് അനുമതി നല്‍കിയതാണ്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ജോലി ഏറ്റെടുത്തിട്ടുള്ളത്. വട്ടക്കിണര്‍-മാത്തോട്ടം റോഡ് ആന്റ് ജങ്ഷന്‍ നവീകരണ പദ്ധതിയുടേയും തറക്കല്ലിടല്‍ ഇന്ന് നടക്കും. കോഴിക്കോട് വികസന അതോറിറ്റി രാമനാട്ടുകര ജങ്ഷന്‍ ആന്റ് റോഡ് നവീകരണ പദ്ധതിയും ഇന്ന് തുടങ്ങും. 18 കോടിയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇതിനിടയില്‍ വര്‍ഷങ്ങളായി നഗര വികസനത്തിന് ഏറ്റവും അനിവാര്യമായ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസന കാര്യത്തില്‍ ജില്ലാ ഭരണകൂടം അനാസ്ഥ കാണിക്കുന്നുവെന്ന പല്ലവി ആവര്‍ത്തിച്ച് ആക്ഷന്‍ കമ്മറ്റി സമരത്തിലാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചിട്ടും നാലുകോടി രൂപയുടെ പ്രവൃത്തി തഴയപ്പെടുന്നുവെന്നാല്‍ ഇവിടെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും യാതൊരു സ്വാധീനവും ഇല്ലെന്നാണ് മനസ്സിലാക്കേണ്ടത്. ഇനി ജനങ്ങളുടെ പ്രതികരണം തേടുകയാണ് ആക്ഷന്‍ കമ്മിറ്റി.
Next Story

RELATED STORIES

Share it