Flash News

മാനവവിഭവശേഷി മന്ത്രാലയം ഹൈദരാബാദ് മോഡലില്‍ പോണ്ടിച്ചേരി സര്‍വകലാശാലയിലും ഇടപെട്ടതായി രേഖകള്‍

മാനവവിഭവശേഷി മന്ത്രാലയം ഹൈദരാബാദ് മോഡലില്‍ പോണ്ടിച്ചേരി സര്‍വകലാശാലയിലും ഇടപെട്ടതായി രേഖകള്‍
X
പോണ്ടിച്ചേരി : ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ഥി രോഹിത് വെമ്യുലയുടെ ആത്മഹത്യയിലേക്ക് നയിച്ച തരത്തിലുള്ള ഇടപെടലുകള്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് ഇതിനുമുന്‍പും നടത്തിയിട്ടുണ്ട് എന്നതിന് തെളിവുകള്‍ പുറത്തുവരുന്നു. കഴിഞ്ഞ സെപ്തംബറില്‍ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഇത്തരമൊരു ഇടപെടല്‍ നടത്തിയതിന്റെ രേഖകളാണ് പുറത്തുവന്നത്.

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരുന്ന ഡോ. ജെ എ കെ തരീന്‍ ഇസ്ലാമികവല്‍കരണം നടത്തിയെന്നാരോപിച്ച് ഡല്‍ഹിയിലെ വലതുപക്ഷ സംഘടനയായ പാട്രിയോട്‌സ് ഫോറം നല്‍കിയ പരാതിയിന്‍മേല്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് സര്‍വകലാശാലയ്ക്ക് ഇമെയില്‍ അയച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതേത്തുടര്‍ന്ന് ആരോപണങ്ങള്‍ അന്വേഷിക്കാന്‍  മൂന്നംഗസമിതിയെ നിയോഗിച്ചതായി അറിയിച്ചു കൊണ്ട് സര്‍വകലാശാല രജിസ്ട്രാര്‍ മാനവവിഭവശേഷി വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് ചുവടെ.

Pondicherry
കടപ്പാട് : Newslaundry

സര്‍വകലാശാല നിയോഗിച്ച സമിതി വിഷയം അന്വേഷിക്കുകയും ഡോ. ജെ എ കെ തരീനെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയുമായിരുന്നു.
സര്‍വകലാശാലയില്‍ അധ്യാപകരെ നിയമിക്കുന്നതിലും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിലും ഇസ്ലാമികവല്‍കരണം വ്യക്തമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. മുസ്ലീം വിദ്യാര്‍ഥികളില്‍ നല്ലൊരു പങ്ക് കശ്മീരില്‍ നിന്നുള്ളവരാണെന്നും ഇവരില്‍ പലരും ഭീകരവാദികളാണെന്ന് സംശയമുണ്ടെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഡോ. തരീന്‍ സര്‍വകലാശാല ക്യാംപസില്‍ പള്ളിപണിയാനും ഹലാല്‍ ഇറച്ചിക്കായി സംവിധാനമേര്‍പ്പെടുത്താനും  ശ്രമിച്ചുവെന്ന് പരാതിക്കാര്‍ ആരോപിച്ചിരുന്നു.
[related]ഈ സാഹചര്യത്തില്‍ കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തെയോ ആര്യസമാജത്തെയോ വിളിപ്പിച്ച് സര്‍വകലാശാലയില്‍ ശുദ്ധിക്രിയ നടത്തണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടതായി ഇതു സംബന്ധിച്ച് റിപോര്‍ട്ട് പുറത്തുകൊണ്ടുവന്ന ന്യൂസ് ലോണ്‍ഡ്രി പറയുന്നു.
പരാതിയെ പിന്തുണച്ച് കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയും  മാനവവിഭവശേഷി മന്ത്രിക്ക് കത്തയച്ചിരുന്നതായി വെബ്‌സൈറ്റ് ആരോപിക്കുന്നു.
Next Story

RELATED STORIES

Share it