മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ വ്യാജപിരിവ്
BY Sumeera SMR26 Jun 2016 4:11 AM GMT
Sumeera SMR26 Jun 2016 4:11 AM GMT
പെരുമ്പാവൂര്‍: മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ വ്യാജപിരിവ്. ഒരാള്‍ പൊലിസ് കസ്റ്റഡിയില്‍. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരള ജേണലിസ്റ്റ് യൂനിയന്റെ പേരില്‍ അനധികൃത പിരിവ് നടത്തിയ സംഘത്തിലെ ഒരാളെയാണ് ഇന്നലെ ഉച്ചയോടെ പെരുമ്പാവൂര്‍ പൊലിസ് കസ്റ്റിഡിയിലെടുത്തത്.
തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി കോണത്ത് വീട്ടില്‍ അല്‍ അമീന് (37)നെയാണ് പൊലിസ് പിടികൂടിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെരുമ്പാവൂരിലെ വിവിധ വ്യവസായ മേഖലകള്‍ കേന്ദ്രീകരിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തിയും മറ്റും പണം പിരിച്ചുവരികയായിരുന്നു. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി ഭാഗത്ത് ഇത്തരത്തില്‍ പിരിവ് നടത്തുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ പെരുമ്പാവൂരിലെ മാധ്യമപ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡും രസീതും ഉപയോഗിച്ച് പിരിവ് നടത്തുന്നതാണെന്ന് മനസിലായത്. ഇത് സംബന്ധിച്ച് കെജെയു എറണാകുളം ജില്ലാ കമ്മറ്റി പെരുമ്പാവൂര്‍ പൊലിസില്‍ പരാതി നല്കി.
നേരത്തെ വിവിധ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് പ്രതിയെന്നും പൊലിസ് പറഞ്ഞു. ഇവരുടെ കൂട്ടാളികളെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയതായി പെരുമ്പാവൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ പി എ ഫൈസല്‍ അറിയിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT