kozhikode local

മാത്തോട്ടമൊരുങ്ങി; പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് നാളെ

കോഴിക്കോട്: നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുക സന്ദേശമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ നടത്തുന്ന യൂനിറ്റി മാര്‍ച്ചിനായി മാത്തോട്ടമൊരുങ്ങി. പോപുലര്‍ ഫ്രണ്ട് സ്ഥാപകദിനമായ ഫെബ്രുവരി 17ന് സംസ്ഥാനത്തെ 15കേന്ദ്രങ്ങളിലാണ് യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നത്.
വൈകീട്ട് 4.45ന് നടുവട്ടത്തു നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് മാത്തോട്ടത്താണ് സമാപിക്കുക. മാര്‍ച്ചിനെത്തുന്ന കാഡറ്റുകളെയും പ്രവര്‍ത്തകരെയും സ്വീകരിക്കാന്‍ മാത്തോട്ടം ഒരുങ്ങിക്കഴിഞ്ഞു.
മാത്തോട്ടവും പരിസരവും കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചു. മാര്‍ച്ച് ആരംഭിക്കുന്ന നടുവട്ടത്തെ ഗ്രൗണ്ടിലെയും അവസാനിക്കുന്ന മാത്തോട്ടത്തെ ഷഹീദ് കുഞ്ഞിമരക്കാര്‍ നഗറിലെയും സജീകരണങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. മാര്‍ച്ചിന്റെ പ്രചാരണാര്‍ഥം മാത്തോട്ടത്ത് ബൈക്ക് റാലി സംഘടിപ്പിച്ചു.
ഇന്ത്യയുടെ വൈവിധ്യവും ശക്തിയും തകര്‍ക്കാനുള്ള ആര്‍എസ്എസിന്റെ നീക്കം രാഷ്ട്രത്തിനെതിരായ കടന്നാക്രമണമാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്ന നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ പാരമ്പര്യം തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് പരിപാടിയിലൂടെ സംഘടന നല്‍കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സമിതി അംഗം പ്രഫ. പി കോയ ഉദ്ഘാടനം ചെയ്യും. എ കെ അബ്ദുല്‍ മജീദ് (എസ്ഡിപിഐ), ടി അബ്ദുന്നാസര്‍ (കാംപസ് ഫ്രണ്ട്), കെ പി മുഹമ്മദ് അഷ്‌റഫ് പോപുലര്‍ ഫ്രണ്ട്), പി കെ അബ്ദുല്‍ ലത്തീഫ് (എംഇഎസ്), ഹമീദ് മാസ്റ്റര്‍ (ഐഎന്‍എല്‍), പി സൈനുല്‍ ആബിദ് (എംഎസ്എസ്), ഡെയ്‌സി ബാലസുബ്രഹ്മണ്യന്‍ (വിമന്‍സ് ഇന്ത്യ മൂവ്‌മെന്റ്) എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് അഷ്‌റഫ്, സെക്രട്ടറിമാരായ എ പി അബ്ദുന്നാസര്‍, പി നിസാര്‍ അഹമ്മദ്, ഡിവിഷന്‍ പ്രസിഡന്റുമാരായ കെ സജീര്‍ (ബേപ്പൂര്‍), കെ ഷമീര്‍ (സിറ്റി) പങ്കെടുത്തു.
Next Story

RELATED STORIES

Share it