Flash News

മാണി രാജിവെക്കണമെന്ന് പിസിജോര്‍ജ്

കണ്ണൂര്‍: ബാര്‍കോഴക്കേസില്‍ വിജിലന്‍സ് റിപോര്‍ട്ട് കോടതി തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ ധനമന്ത്രി കെ.എം. മാണിക്ക് മന്ത്രി സ്ഥാനത്തു തുടരാന്‍  അവകാശമില്ലെന്ന് പി.സി. ജോര്‍ജ്.
ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലാത്ത മാണി  കോടതി ഉത്തരവ് മാനിച്ചു രാജിവക്കുന്നതാണ് നല്ലത്. മാണി കുറ്റക്കാരനാണെന്ന എസ്പി സുകേശന്റെ റിപ്പോര്‍ട്ട് അംഗീകരിക്കുകയാണു കോടതി ചെയ്തതെന്ന് ജോര്‍ജ് പറഞ്ഞു. റിപോര്‍ട്ട്് കോടതി തള്ളിയ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടറും തുടരാന്‍ പാടില്ലെന്ന്്് ജോര്‍ജ് പറഞ്ഞു.
Next Story

RELATED STORIES

Share it